സുവിശേഷം പങ്കുവെച്ച യുവാവിനു കുത്തേറ്റു; സഹപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനവും
യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പങ്കുവെച്ച യുവ സുവിശേഷ സംഘത്തെ ക്രൂരമായി ആക്രമിച്ചു. കിഴക്കന്‍ ഉഗാണ്ടയിലെ മുകോനോ ജില്ലയിലെ കിവാങ്ങായില്‍ ഫെബ്രുവരി 15-നാണ് സംഭവം.
റോബോര്‍ട്ട് കസോസി (39) എന്ന സുവിശേഷകനാണ് കുത്തേറ്റത്. കസോസിയും സഹപ്രവര്‍ത്തകരായ അലീന്‍ നഹജ (27) ജെയിംസ് ബഡാന്യ, ഫ്രിക് ബിരിബാവ എന്നിവര്‍ക്കാണ് ആക്രമണമുണ്ടായത്.
ഇവര്‍ വിധവയായ ഹാസിഫ (75) എന്ന വൃദ്ധ മാതാവിനെ ക്രിസ്തുവിങ്കലേക്കു നയിക്കുവാനിടയായി. ഇവര്‍ക്കുവേണ്ടി പൊതുവായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഇരുന്നപ്പോള്‍ ഹാസിഫയുടെ ബന്ധുവും ഒരു കച്ചവടക്കാരനുമായ ഒരാളിന്റെ നേതൃത്വത്തില്‍ സുവിശേഷ സംഘത്തെ ചോദ്യം ചെയ്തു.
ഇസ്ളാമിക ശ്ളോകം ചൊല്ലിക്കൊണ്ട് ബഹളംവച്ചു ആളേക്കൂട്ടി. ഒരു മുസ്ളീം കത്തി ഉപയോഗിച്ച് കസോസിയുടെ വയറില്‍ ഒന്നിലേറെ തവണ കുത്തി. രക്തം വാര്‍ന്ന് താന്‍ നിലത്തു വീഴുകയുണ്ടായി.
മറ്റുള്ളവരെ അക്രമി സംഘം ക്രൂരമായി മര്‍ദ്ദിക്കുകയുമുണ്ടായി. സുവിശേഷകരുടെ ബൈബിളും ലഘുലേഖകളും വലിച്ചു കീറി. സംഭവ സമയത്ത് പാല്‍ വില്‍പ്പനക്കാരായ ആറു പേര്‍ മോട്ടോര്‍ സൈക്കിളില്‍ അവിടെ എത്തുകയുണ്ടായി.
കടകളുടെ സെക്യൂരിറ്റിക്കാര്‍ അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ അക്രമികള്‍ പിരിഞ്ഞു പോയി. ഉടന്‍ തന്നെ പാല്‍ വില്‍പ്പനക്കാരുടെ നേതൃത്വത്തില്‍ പരിക്കേറ്റ നാലു പേരെയും ആശുപത്രിയിലേക്ക് എത്തിച്ചു.
പ്രതികള്‍ക്കെതിരെ കേസെടുക്കാനുള്ള ശ്രമത്തിലാണ് കസോസി. ആശുപത്രിവിട്ടാലുടനെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.