യിസ്രായേലിലെ നെഗവ് മരുഭൂമിയിലെ ശ്മശാന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അസ്ഥി പ്രതിമകള്‍ ആദ്യകാല എത്യോപ്യന്‍ ക്രൈസ്തവരുടേത്

യിസ്രായേലിലെ നെഗവ് മരുഭൂമിയിലെ ശ്മശാന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അസ്ഥി പ്രതിമകള്‍ ആദ്യകാല എത്യോപ്യന്‍ ക്രൈസ്തവരുടേത്

Asia Breaking News Europe

യിസ്രായേലിലെ നെഗവ് മരുഭൂമിയിലെ ശ്മശാന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അസ്ഥി പ്രതിമകള്‍ ആദ്യകാല എത്യോപ്യന്‍ ക്രൈസ്തവരുടേത്

യിസ്രായേലിലെ നെഗവ് മരുഭൂമിയിലെ ഒരു ശ്മശാന സ്ഥലത്ത് നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ മൂന്ന് ആദ്യകാല ക്രിസ്ത്യന്‍ ശവകുടീരങ്ങളില്‍നിന്ന് അപൂര്‍വ്വമായ അസ്ഥിയും എബോണി പ്രതിമകളും കണ്ടെത്തി.

ബൈസെന്റൈന്‍ കാലഘട്ടത്തില്‍ ഈ പ്രദേശത്തേക്ക് സഞ്ചരിച്ച ആഫ്രിക്കന്‍ ക്രിസ്ത്യാനികളുടേതാണ് അവിടെ അടക്കം ചെയ്തിരിക്കുന്ന വ്യക്തികള്‍ എന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

യിസ്രായേല്‍ പുരാവസ്തു അതോറിറ്റിയും കോളോണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരും ആ കണ്ടെത്തലുകള്‍ ആറ്റിക്കോട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചു.

ആഫ്രിക്കന്‍ സവിശേഷതകളുള്ള ഒരു പുരുഷനെയും സ്ത്രീയെയും ചിത്രീകരിക്കുന്ന രണ്ട് എബോണി പ്രതിമകള്‍ യിസ്രായേലിലോ യോര്‍ദ്ദാനിലോ പരിസര പ്രദേശങ്ങളിലോ തിരിച്ചറിയപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കാമെന്ന് അവര്‍ പറയുന്നു.

എഡി ആറാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ ഉള്ള ശവക്കുഴികള്‍ കിഴക്കന്‍ നെഗേവിലെ നെവാറ്റിം വ്യോമതാവളത്തിനടുത്തുള്ള ഒരു പുരാതന വാസസ്ഥലമായ ടെല്‍ മാല്‍ഹട്ടയില്‍ നിന്നാണ് കണ്ടെത്തിയത്.

പ്രതിമകളില്‍ ദേവതകളെയല്ല പൂര്‍വ്വികരെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ മരിച്ചവര്‍ എത്യോപ്യന്‍ വംശജരാണെന്നും അവരോ അവരുടെ പൂര്‍വ്വികരോ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച് നെഗോവിലേക്ക് താമസം മാറ്റിയിരിക്കാമെന്നും സാദ്ധ്യതയുണ്ട്്. റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

എത്യോപ്യക്കാര്‍ ഗ്രീക്കോ റോമന്‍ ലോകത്തിലെ പല പ്രദേശങ്ങളിലും താമസിച്ചിരുന്നതായി അറിയപ്പെടുന്നു. അതിനാല്‍ മരിച്ചവര്‍ എത്യോപ്യന്‍ വംശജരാണെന്നും അവര്‍ വടക്കോട്ട് ടെല്‍ മല്‍ഹട്ടയിലേക്ക് താമസം മാറ്റിയിരിക്കാനും സാദ്ധ്യതയുണ്ട്.

ഇത്രയും വിചിത്രമായ മരംകൊണ്ടു നിര്‍മ്മിച്ച പ്രതിമകള്‍ മുമ്പ് ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ പ്രദേശത്തിന് ഈ കണ്ടെത്തല്‍ അസാധാരണമാണെന്ന് പുരാവസ്തു ഗവേഷകനായ നോയിഡി മൈക്കല്‍ വിശേഷിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.