കറുത്തീയത്തില്‍നിന്ന് സ്വര്‍ണ്ണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

കറുത്തീയത്തില്‍നിന്ന് സ്വര്‍ണ്ണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

Breaking News Top News

കറുത്തീയത്തില്‍നിന്ന് സ്വര്‍ണ്ണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

മൃദുലോഹമായ കറുത്തീയത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍. മദ്ധ്യകാല ആല്‍ക്കമിസ്റ്റുകളുടെ ഒരു സ്വപ്ന പദ്ധതികൂടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ക്രിസോഫിയ എന്നാണ് ഈ ആശയത്തെ അറിയപ്പെടുന്നത്. വര്‍ഷങ്ങളായുള്ള ആ സ്വപ്ന പദ്ധതി സാക്ഷാത്ക്കരിച്ചത് ലാര്‍ഡജ് ഹാഡ്രോണ്‍ കൊളൈഡറിലെ ഭൌതിക ശാസ്ത്രജ്ഞരാണ്.

മങ്ങിയ ചാര നിറത്തിലുള്ള മൃദുവായ കറുത്തീയത്തിന് സ്വര്‍ണ്ണത്തിനു സമാനമായ സാന്ദ്രതയാണ് ഉള്ളതെന്നുള്ള നിരീക്ഷണത്തില്‍നിന്നാണ് ഇത് സാദ്ധ്യമായത്.

സ്വര്‍ണ്ണവും കറുത്തീയവും വ്യത്യസ്ത രാസമൂലകങ്ങളാണെന്നും ഇതില്‍ ഒന്നിനെ മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കില്ലെന്നും പിന്നീട് വ്യക്തമായി.

എന്നാല്‍ ന്യൂക്ളിയര്‍ ഫിസിക്സിന്റെ ഉദയത്തോടെ ഘന മൂലകങ്ങളെ മറ്റൊന്നായി മാറ്റാന്‍ സാധിക്കുമെന്ന് കണ്ടെത്തി.

റേഡിയോ ആക്ടീവ് ഡികേ മൂലം സ്വാഭാവികമായോ ന്യൂട്രോണ്‍ അല്ലെങ്കില്‍ പ്രോട്ടോണ്‍ കൂട്ടിയിടിയിലൂടെയാണ് ഇത് സംഭവിക്കുന്നത്.

ഇത്തരത്തില്‍ സ്വര്‍ണ്ണം നേരത്തെ തന്നെ കൃത്രിമമായി ഉല്‍പ്പാദിപ്പിച്ചിട്ടുമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.