എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ യേശുക്രിസ്തുവിങ്കലേക്ക് തിരിയുന്നു! കാരണം വെളിപ്പെടുത്തി മുന്‍ തുര്‍ക്കി മുസ്ളിം

എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ യേശുക്രിസ്തുവിങ്കലേക്ക് തിരിയുന്നു! കാരണം വെളിപ്പെടുത്തി മുന്‍ തുര്‍ക്കി മുസ്ളിം

Breaking News Top News

എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ യേശുക്രിസ്തുവിങ്കലേക്ക് തിരിയുന്നു! കാരണം വെളിപ്പെടുത്തി മുന്‍ തുര്‍ക്കി മുസ്ളിം

തുര്‍ക്കിയിലെ ഒരു കടുത്ത മുസ്ളീം കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ഓസ്ട്രേലിയക്കാരനായ എനെസ് ഒവാട്ട് താന്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി കണ്ടെത്തിയ ജീവിതാനുഭവങ്ങള്‍ ഒരു ക്രിസ്ത്യന്‍ മാധ്യമത്തിനോട് വെളിപ്പെടുത്തുകയുണ്ടായി.

മുഹമ്മദിന്റെയും യേശുക്രിസ്തുവിന്റെയും ജീവിതങ്ങള്‍ താരതമ്യം ചെയ്തതിനുശേഷം നന്നായി മനസ്സിലാക്കി എന്തുകൊണ്ടാണ് ഇത്രയും ആളുകള്‍ യേശുവിങ്കലേക്ക് കടന്നു വരുന്നത് എന്ന്. അത് തന്നെ വളരെയധികം ചിന്തിപ്പിച്ചു.

എനിക്ക് യേശുവിനെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. ടിവി ഷോകളിലും സിനിമകളിലും കുരിശില്‍ കിടക്കുന്ന ഒരു വ്യക്തിയെ മാത്രം കണ്ട പരിചയം. അപ്പോള്‍ ചിന്തിച്ചു എന്താണ് അതിന്റെ അര്‍ത്ഥം.

ഞങ്ങള്‍ മുസ്ളീങ്ങള്‍ അവനെ ഒരു പ്രവാചകനായി (ഈസ) കണ്ടിരുന്നെങ്കിലും എനിക്ക് ഒരിക്കലും ശരിക്ക് മനസ്സിലായില്ല. ബൈബിള്‍ തെറ്റാണെന്നും യേശുവിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇസ്ളാമിക നേതാക്കള്‍ പഠിപ്പിച്ചു.

അത് എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു മതമാണെന്നും, വെള്ളക്കാര്‍ പിന്തുടരുന്ന ഒരു മതമാണെന്നും വിശ്വസിച്ചിരുന്നു.

എന്നാല്‍ മുഹമ്മദിന്റെ ജീവിതത്തെ വിമര്‍ശനാത്മകമായി പരിശോധിക്കാനും അതിനെ യേശുവുമായി താരതമ്യം ചെയ്യുവാനും ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഇരുമ്പു പണിയേപ്പോലെ തോന്നിപ്പിക്കുന്ന ഈ വിശ്വാസം തകര്‍ന്നു തുടങ്ങി.

ഞാന്‍ യേശുവിനെക്കുറിച്ചും ഖുര്‍ആന്‍ യേശുവിനെക്കുറിച്ച് എത്ര ഉന്നതമായി പറയുന്നു എന്നതിനെക്കുറിച്ചും പരിശോധിച്ചു. യേശു മിശിഹയാണ്.

അവന്‍ ന്യായവിധിക്കായി മടങ്ങിവരുമെന്നും ദൈവത്തിന്റെ വചനവുമാണ്. അങ്ങനെയെല്ലാം ചിന്തിക്കാന്‍ തുടങ്ങി.

ഒവാട്ടിനെ സംബന്ധിച്ചിടത്തോളം യേശുവിന്റെ പ്രത്യേകത സ്നേഹമാണ്. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാന്‍ പഠിപ്പിച്ചവനാണ് യേശു. എന്നാല്‍ മുഹമ്മദ് അത് തികച്ചും വിപരീതമായിരുന്നു.

ഖുര്‍ ആന്‍ 9-മത്തെ അദ്ധ്യായത്തില്‍ 29-ല്‍ വേദവിപരീതികളായവരോട് പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അത് തന്നെയായിരുന്നു വ്യത്യാസം. ഇന്ന് ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയും അതിന്റെ സ്വാധീനതയും ഇതെല്ലാം തുറന്നു കാട്ടപ്പെടുന്നു.

ഇസ്ളാമിന്റെ യഥാര്‍ത്ഥ്യ ഫലങ്ങള്‍, ഇസ്ളാമിന്റെ യാഥാര്‍ത്ഥ്യം, നമ്മള്‍ ചെറുപ്പത്തില്‍ പഠിപ്പിക്കാത്ത കാര്യങ്ങള്‍ എന്നിവ ആളുകള്‍ കാണുന്നു. മുസ്ളീങ്ങള്‍ ഇത് കാണുന്നു അവര്‍ സ്വയം ചിന്തിക്കുന്നു. അവര്‍ സുവിശേഷ സന്ദേശം കേള്‍ക്കുന്നു.

നമ്മള്‍ ഒരു തീവ്ര മതത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് രൂപാന്തിരം ചെയ്യുമ്പോള്‍ അത് ശൌല്‍ മുതല്‍ പൌലോസ് വരെയുള്ള നിമിഷം പോലെയാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തോന്നുന്നു. നിങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അതാണ് ആ അഭിനിവേശം. ഇറാനില്‍ നമ്മള്‍ ആ പ്രസ്ഥാനത്തെ കാണുന്നത് അതുകൊണ്ടാണ്. ഒവാട്ട് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.