സുവിശേഷീകരണത്തിന് കൂടുതല്‍ വിലക്കേര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍

Breaking News Global

സുവിശേഷീകരണത്തിന് കൂടുതല്‍ വിലക്കേര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍
കാഠ്മണ്ഡു: നേപ്പാളില്‍ നിലവിലുള്ള നിയമമനുസരിച്ച് മതേതര രാഷ്ട്രം എന്ന പദവി എടുത്തുകളയാന്‍ തീരുമാനിച്ചശേഷം ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത പ്രതിസന്ധിയിലാണ്.

 

ലോകത്തെ ഏക ഹിന്ദു രാഷ്ട്രമെന്ന പദവി 2008-ല്‍ എടുത്തുമാറ്റി മതേതരരാഷ്ട്രം എന്ന പദവി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്‍ മതേതര രാഷ്ട്രമെന്ന പദവി മാറ്റി പഴയ ഹിന്ദു രാഷ്ട്രമെന്ന തലത്തിലേക്ക് രാജ്യത്തെ നയിക്കുവാന്‍ തീരുമാനമെടുത്തിരുന്നു.

 

ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ് 10ന് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയെത്തുടര്‍ന്ന് കടുത്ത മതനിയമങ്ങള്‍ രാജ്യത്ത് കൊണ്ടുവരികയുണ്ടായി. മതംമാറ്റം കര്‍ശനമായി നിയന്ത്രിച്ചു. ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും വിലയിരുത്തി. ഭരണഘടനയുടെ 31 (3) ആര്‍ട്ടിക്കിളില്‍ ഒരു വ്യക്തിയെ നിലവിലുള്ള മതത്തില്‍നിന്നും മറ്റു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന് വ്യക്തമാക്കുന്നു.

 

രാജ്യത്ത് 80 ശതമാനം പേരും ഹൈന്ദവരാണ്. ക്രൈസ്തവര്‍ 1.5 മുതല്‍ 3 ശതമാനം വരെ മാത്രമാണ്. നേപ്പാളില്‍ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഹിന്ദു മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നത്. ഇതിനു തടയിടുവാന്‍ വേണ്ടി മാത്രമാണ് നേപ്പാളില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നു ക്രൈസ്തവര്‍ ആരോപിക്കുന്നു. രാജ്യത്ത് ക്രൈസ്തവരുടെ ആരാധനാ സ്ഥലങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കാതിരിക്കുന്നതും പതിവാണ്.

Leave a Reply

Your email address will not be published.