22 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു, 180 പേര്‍ ഇപ്പോഴും തടവില്‍
ഡമാസ്ക്കസ്: വടക്കു കിഴക്കന്‍ സിറിയയില്‍ തടവിലാക്കിയിരുന്ന ക്രൈസ്തവരില്‍ 22 പേരെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വിട്ടയച്ചു.
തട്ടിക്കൊണ്ടുപോകപ്പെട്ട അസ്സീറിയന്‍ ക്രൈസ്തവരെയാണ് ഇപ്പോള്‍ ഐ.എസ്. വിട്ടയച്ചത്. അസ്സീറിയന്‍ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഹസാക്കയിലെ അസ്സീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ ശ്രമഫലമായാണ് ബന്ദികളെ വിട്ടയച്ചത്.
മോചിതരായവര്‍ സുരക്ഷിതരായി ഹസാക്കയില്‍ എത്തിച്ചേര്‍ന്നതായി അസ്സീറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. വടക്കു കിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറ്റമ്പതോളം ക്രൈസ്തവരെയാണ് ഐ.എസ്. പിടികൂടിയത്.
ഇവരില്‍ 180 പേര്‍ ഇപ്പോഴും തീവ്രവാദികളുടെ തടവിലാണ്. ഇവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

