യുദ്ധ വിരുദ്ധ പ്രസംഗം നടത്തിയതിന് പുരോഹിതനെ തടങ്കലിലാക്കി
മോസ്ക്കോ: യുക്രൈനിനെതിരായി റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണത്തിനെതിരായി പ്രസംഗിച്ച റഷ്യന്‍ പുരോഹിതനെ പോലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച കരാബനോവോ ഗ്രാമത്തിലെ ഒരു ചെറിയ കൂട്ടായ്മയില്‍ യുദ്ധ വിരുദ്ധ പ്രസംഗം നടത്തിയതിന് ഫാ. ജോണ്‍ ബര്‍ഡിനെയാണ് റഷ്യന്‍ പോലീസ് തടങ്കിലാക്കിയതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന ഷെല്ലാക്രമണത്തെക്കുറിച്ച് വിവരിക്കുകയും ഇടവകയുടെ വെബ്സൈറ്റില്‍ യുദ്ധവിരുദ്ധ ചിത്രങ്ങള്‍ നല്‍കിയെന്നുമാണ് ആരോപണം.
റഷ്യന്‍ സായുധ സേനയുടെ നീക്കത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റമാണ് ബര്‍ഡിനെതിരായി ചുമത്തിയിരിക്കുന്നത്.
റഷ്യയില്‍ യുക്രൈനിനെതിരായ യുദ്ധത്തെക്കുറിച്ച് സംസാരിക്കരുതെന്നും പ്രതിഷേധങ്ങള്‍ പാടില്ലെന്നും ഭരണകൂടം
കഴിഞ്ഞയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

