യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍ ‍. https://youtube.com/shorts/bdulId5sBE4?feature=share

യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍ ‍.

Asia Breaking News Europe

യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍.

ന്യുയോര്‍ക്ക്: യുക്രൈന്‍ അതിര്‍ത്തികളില്‍ വംശീയ വിവേചനം നടത്തുന്നതിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. യുക്രൈനില്‍നിന്നും പാലായനം ചെയ്യുന്നവര്‍ക്ക് വംശീയ വിവേചനം നേരിടാതെ സംരക്ഷണം ഉറപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയനും, അംഗരാജ്യങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു.എന്‍ ‍. ഉദജ്യോഗസ്ഥ തെന്‍ഡായി അച്യുമി ആവശ്യപ്പെട്ടു.
വലിയപ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യര്‍ തമ്മില്‍ വിവേചനം പാടില്ലെന്ന അടിസ്ഥാന തത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ വലിയ വംശീയ വിവേചനം നേരിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. യുക്രൈനില്‍നിന്ന് പാലായനം ചെയ്യാന്‍ ശ്രമിക്കുന്ന വെള്ളക്കാരല്ലാത്ത ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ഈ വസ്തുത സാക്ഷ്യപ്പെടുത്തുന്നു.
വംശീയമായ പെരുമാറ്റം ഔദ്യോഗികമോ, അനൌദ്യോഗികമോ ആകട്ടെ അവസാനിപ്പിക്കാന്‍ ഉടനടി നടപടിയുണ്ടാകണമെന്ന് തെന്‍ഡായി ആവശ്യപ്പെട്ടു. യുക്രൈന്‍ അതിര്‍ത്തികളില്‍ കറുത്ത വര്‍ഗ്ഗക്കാരോടും, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരോടും വംശീയ വിദ്വേഷത്തോടെയാണ് അധികൃതരും, പോലീസും. തദ്ദേശീയരും പെരുമാറുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോംബ് ഷെല്‍ട്ടറുകള്‍ നിഷേധിക്കുക, പാലായനം ചെയ്യുന്നവരെ വാഹനങ്ങളില്‍ കയറ്റാതിരിക്കുക, അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ തള്ളിനീക്കുക, രാജ്യങ്ങള്‍ പ്രവേശനം നിഷേധിക്കുക തുടങ്ങിയ ഹീനമായ വംശീയ അതിക്രമങ്ങളാണ് യുക്രൈനില്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.