പിസയിലെ ചെരിഞ്ഞ ഗോപുരം നേരെയാവുന്നതായി വാര്‍ത്ത

പിസയിലെ ചെരിഞ്ഞ ഗോപുരം നേരെയാവുന്നതായി വാര്‍ത്ത

Breaking News Top News

പിസയിലെ ചെരിഞ്ഞ ഗോപുരം നേരെയാവുന്നതായി വാര്‍ത്ത
ലോകപ്രശസ്തമായ ഇറ്റലിയിലെ പിസാഗോപുരം നിവരുന്നതായി വാര്‍ത്ത. ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് എഞ്ചിനീയര്‍ റോബര്‍ട്ട് സെല കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നത്.

57 മീറ്റര്‍ ഉയരമുള്ള ഗോപുരം ചെരിയുന്നതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് ശാസ്ത്ര ലോകത്തെ കുഴയ്ക്കുകയാണ്.

1173-ലാണ് പിസാ കത്തിഡ്രലിന്റെ മണിമാളികയായ ഈ ഗോപുരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1370-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഗോപുരത്തിന്റെ ചെരിവ് രണ്ടു ഡിഗ്രിയായിരുന്നു.

ഗോപുരം അപകടനിലയിലായതിനെത്തുടര്‍ന്ന് 1990 മുതല്‍ 11 വര്‍ഷത്തോക്ക് സന്ദര്‍ശകരെ നിരോധിച്ചിരുന്നു. 1990-ല്‍ ഗോപുരത്തിന്റെ ചെരിവ് 5.5 ഡിഗ്രിയായിരുന്നു.1990-2001 കാലഘട്ടത്തില്‍ 0.5 ഡിഗ്രിയായിചെരിവ് കുറയ്ക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ചെരിയുന്ന ഭാഗത്തെ ഇളക്കമുള്ള മണ്ണ് നീക്കി പകരം കുഴലുകള്‍ എഞ്ചിനീയര്‍മാര്‍ സ്ഥാപിച്ചു. 2001-നു ശേഷം ഗോപുരം 41 സെന്റീമീറ്റര്‍ നേരെയായിട്ടുണ്ടെന്ന് 25 വര്‍ഷമായി ചെരിവ് അളക്കുന്ന പിസ സര്‍വ്വകലാശാലയിലെ ന്യൂണ്‍സിയാന്റെ സ്ക്വീക്ലിയ അഭിപ്രായപ്പെടുന്നു. നാലു വലിയ ഭൂചലനങ്ങളുണ്ടായിച്ചും പിസാ ഗോപുരം നിലം പതിച്ചില്ലെന്ന് റോമട്രെ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി.