2000 വര്‍ഷത്തിനുശേഷം ബാബിലോണിയന്‍ ഭാഷ മടങ്ങി വരുന്നു

2000 വര്‍ഷത്തിനുശേഷം ബാബിലോണിയന്‍ ഭാഷ മടങ്ങി വരുന്നു

Breaking News Europe Middle East

2000 വര്‍ഷത്തിനുശേഷം ബാബിലോണിയന്‍ ഭാഷ മടങ്ങി വരുന്നു
ലണ്ടന്‍ ‍: വിസ്മൃതിയിലേക്കു മറഞ്ഞ ബാബിലോണിയന്‍ ഭാഷ 2000 വര്‍ഷത്തിനുശേഷം മടങ്ങി വരുന്നു.

20 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ദ് പുവര്‍ മാന്‍ നിപ്പര്‍ ‍’ എന്ന ഷോട്ട് ഫിലിമിലൂടെയാണ് ബാബിലോണിയന്‍ ഭാഷയ്ക്കു പുനര്‍ ജന്മം ഉണ്ടാകുന്നത്.

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ ആടിനെ കൊന്നതിനു പകരം വീട്ടുന്ന ഒരു യുവാവിന്റെ കഥയാണ് ഷോട്ട് ഫിലിമിലെ പ്രമേയം.

2700 വര്‍ഷം മുമ്പുള്ള മെസപ്പൊട്ടോമിയന്‍ കാലത്തിലെയാണ് കഥ. ഡോ. മാര്‍ട്ടിന്‍ വെര്‍ത്തിങ്ടണിന്റെ നേതൃത്വത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

എബ്രായ അറബി ഭാഷകളോടുള്ള സാമ്യമാണ് ചിത്രത്തിനു സഹായകരമായതെന്ന് അദ്ദേഹം പറഞ്ഞു. ബാബിലോണിയന്‍ ഭാഷ പൂര്‍ണമായി വിസിമൃതിയിലേക്കാണ്ടു പോയിരിക്കുകയായിരുന്നു. ഇതിനൊരു പരിഹാരമാണ് പുതിയ സംരഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.