ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിച്ചതായി ചൈനീസ് ഗവേഷകര്‍

ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിച്ചതായി ചൈനീസ് ഗവേഷകര്‍

Asia Breaking News Global

ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിച്ചതായി ചൈനീസ് ഗവേഷകര്‍
ബീജിംഗ്: മനുഷ്യ ഭ്രൂണ പരീക്ഷണങ്ങളില്‍ വിസ്മയമായ കുതിപ്പുമായി ലോകത്തിലാദ്യമായി ജനിതക മാറ്റം വരുത്തിയ മനുഷ്യ കുഞ്ഞുങ്ങളെ സൃഷ്ടിച്ചതായി ചൈനീസ് ഗവേഷകര്‍ ‍.

മനുഷ്യന്റെ ജനിതക ഘടനയ്ക്ക് അടിസ്ഥാനമായ ഡി.എന്‍ ‍.എ.യില്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലുലു, നാന എന്നീ പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഐവിഎഫ് ചികിത്സയിലൂടെ സൃഷ്ടിച്ച മനുഷ്യ ഭ്രൂണത്തിന്റെ ജീന്‍ ആണ് എഡിറ്റു ചെയ്തത്. എലികളിലും, കുരങ്ങുകളിലും നടത്തിയ പരീക്ഷണത്തിനു ശേഷമായിരുന്നു ഈ കണ്ടുപിടിത്തം. ചൈനയിലെ സതേണ്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫസര്‍ ഹെജിയാകുയി ആണ് ഈ സുപ്രധാന കണ്ടുപിടിത്തം വെളിപ്പെടുത്തിയത്.

ഈ കുട്ടികള്‍ക്ക് എച്ച്ഐവി പകരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐവിഎഫ് ചികിത്സയിലൂടെ ഉണ്ടായ കുഞ്ഞുങ്ങളില്‍ ക്രിസ് പെര്‍ ‍-കാസ് 9 സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജീന്‍ എഡിറ്റു ചെയ്തത്. ഡിഎന്‍എയില്‍നിന്നു നിശ്ചിത ഭാഗങ്ങള്‍ മുറിച്ചു മാറ്റാനും കൂട്ടിച്ചേര്‍ക്കാനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. എംഐടി ടെക്നോളജി റിവ്യു എന്ന ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

പാരമ്പര്യ രോഗം തടയാനും, ഭേദമാക്കാനും അല്ല ഈ പരീക്ഷണം നടത്തിയത്. എയ്ഡ്സ് വൈറസായ എച്ച്ഐവി ഭാവിയില്‍ ബാധിക്കാതിരിക്കാന്‍ തരത്തിലുള്ള പരിഷ്ക്കരണമാണ് ജനിതകമായി നടത്തിയത്. ശ്സ്ത്ര രംഗത്തെ വലിയ വിപ്ളവമായി ഇതിനെ ഗവേഷകര്‍ പരിഗണിക്കുന്നുവെങ്കിലും ചിലര്‍ വൈദ്യശാസ്ത്ര സദാചാരം സംബന്ധിച്ച് വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അധാര്‍മ്മികമായ ജീന്‍ എഡിറ്റിംഗ് അമേരിക്കയും ബ്രിട്ടനും നിരോധിച്ചിട്ടുള്ളതാണ്.