അമിതവണ്ണം ഉള്ളവരില്‍ അഞ്ചില്‍ നാലുപേര്‍ക്ക് ഫാറ്റി ലിവറിന് സാദ്ധ്യതയെന്ന് പഠനം

അമിതവണ്ണം ഉള്ളവരില്‍ അഞ്ചില്‍ നാലുപേര്‍ക്ക് ഫാറ്റി ലിവറിന് സാദ്ധ്യതയെന്ന് പഠനം

Health

അമിതവണ്ണം ഉള്ളവരില്‍ അഞ്ചില്‍ നാലുപേര്‍ക്ക് ഫാറ്റി ലിവറിന് സാദ്ധ്യതയെന്ന് പഠനം
പൊണ്ണത്തടി ഫാറ്റി ലിവറിനുള്ള സാധ്യതയേറെയെന്ന് പഠനം.

പാശ്ചാത്യ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ അഞ്ചിലൊരാള്‍ക്ക് ഫാറ്റി ലിവര്‍ കാണപ്പെടുന്നു. എന്നാല്‍ അമിത വണ്ണം ഉള്ളവരില്‍ അഞ്ചില്‍ നാലുപേര്‍ക്ക് ഫാറ്റി ലിവറിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

പ്രമേഹ രോഗികള്‍ക്കും ഫാറ്റി ലിവര്‍ സാദ്ധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹ രോഗികളിലാണിത്. പ്രമേഹം നിയന്ത്രണ വിധേയമാകുമ്പോള്‍ കരളില്‍ കൊഴുപ്പിന്റെ തോത് കുറയാറുണ്ട്. രക്താതി സമ്മര്‍ദ്ദം ഉള്ളവരില്‍ ഫാറ്റി ലിവറിന് സാദ്ധ്യത ഏറുന്നു.

രക്തത്തിലെ കൂടിയ കൊഴുപ്പ് ഫാറ്റി ലിവറിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗുരുതരമായ ഫാറ്റി ലിവര്‍ ഉള്ളവരില്‍ ‍, ക്ഷീണം, വലതുഭാഗത്തു വേദന, വയര്‍ വീര്‍ത്തതുപോലെയുള്ള തോന്നല്‍ എന്നീ ലക്ഷണങ്ങള്‍ കാണാറുണ്ട്. എങ്കിലും ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഫാറ്റി ലിവര്‍ ആണെന്നു ഉറപ്പിക്കുന്നതാണ് നല്ലത്.