കഷണ്ടിക്ക് പരിഹാരമായി; മനുഷ്യ മുടി എലിയുടെ കാലില്‍ വളര്‍ന്നു

Breaking News Global Health USA

കഷണ്ടിക്ക് പരിഹാരമായി; മനുഷ്യ മുടി എലിയുടെ കാലില്‍ വളര്‍ന്നു
ലണ്ടന്‍ ‍: കഷണ്ടിക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത! മനുഷ്യരുടെ മുടി എലികളുടെ കാലുകളില്‍ വളര്‍ന്നു തുടങ്ങി.

 

ഏറെ വൈകാതെ മൂല കോശങ്ങള്‍ ഉപയോഗിച്ചു മനുഷ്യരിലും ഈ മാര്‍ഗ്ഗം പരീക്ഷിച്ചു മുടി വളര്‍ത്താനാകുമെന്നു സാന്‍ഫോര്‍ഡ് ബര്‍ണഹാം റിസേര്‍ച്ച് സെന്ററിലെ പ്രൊഫ. അലക്സിടെര്‍സ്കിഖ് അഭിപ്രായപ്പെടുന്നു. മൂലകോശങ്ങളില്‍നിന്നു രോമമൂലത്തിലെ ചെറു ഗ്രന്ഥി ഉണ്ടാകുന്നതിലാണു ഗവേഷകര്‍ വിജയിച്ചത്.

 

മനുഷ്യരുടെ മൂലകോശത്തിന്റെ സഹായത്താല്‍ എലികളുടെ കാലിലാണു മുടി വളര്‍ത്തിയെടുത്തത്. ക്യാന്‍സര്‍ ചികിത്സയ്ക്കിടെ ലഭിച്ച ഫലങ്ങളാണ് മുടി വളര്‍ത്തല്‍ ഗവേഷണത്തിലെത്തിയത്. 7.5 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.