ദീര്‍ഘകാലം കോവിഡ് ബാധിതരായ 59% പേരുടെയും ശരീരാവയവങ്ങള്‍ക്ക് തകരാറെന്ന് പഠനം
കോവിഡ് ബാധിച്ച രോഗികളില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞും ശരീരാവയവങ്ങള്‍ക്ക് തകരാറുള്ളതായി പുതിയ പഠനത്തില്‍ കണ്ടെത്തി.
ഈ രോഗികളില്‍ 59 ശതമാനം പേരുടെയും അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാതായി ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘകാലത്തേക്കു നീണ്ടു നില്‍ക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെയും ഒന്നിലധികം അവയവങ്ങളെ രോഗം ബാധിച്ചതായും പഠനം പറയുന്നു.
12 മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളിലാണ് അവയവ വൈകല്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഇവരില്‍ കോഗ്നിറ്റീവ് ഡിസോര്‍ഡറുകളും ശ്വാസതടസവും ഉള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പഠനം നടത്തിയ 536 രേഗികളില്‍ 13 ശതമാനം പേരും കോവിഡ് നിമിത്തം ചികിത്സ തേടിയവരാണ്. ഇതില്‍ 32 ശതമാനം പേരും ആരോഗ്യപ്രവര്‍ത്തകരാണ്.
പ്രാഥമിക രോഗനിര്‍ണ്ണയം നടത്തിയ 536 പേരില്‍ 331 പേരിലും ആറ് മാസത്തിനുശേഷം അവയവങ്ങള്‍ക്ക് പ്രശ്നം നേരിട്ടതായി കണ്ടെത്തി.
റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

