മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂമിക്കടിയില്‍നിന്ന് നിഗൂഢ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂമിക്കടിയില്‍നിന്ന് നിഗൂഢ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

Breaking News India

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂമിക്കടിയില്‍നിന്ന് നിഗൂഢ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ലാത്തൂര്‍ ‍: മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തില്‍ ഭൂമിക്കടിയില്‍നിന്നും നിഗൂഢ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഭൂചലന സാധ്യതകളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫെബ്രുവരി 15 ന് ബുധനാഴ്ച രാവിലെ 10.30-നും 10.45-നും ഇടയിലാണ് വിവേകാനന്ദ് ചൌക്കിനു സമീപം ശബ്ദം കേട്ടത്. ഭയന്നുപോയ പ്രദേശവാസികള്‍ ഭരണാധികാരികളെ ഉടന്‍ വിവരം അറിയിച്ചു.

പിന്നാലേ ജില്ല ദുരന്ത മാനേജ്മെന്റ് വിഭാഗം വിവിധയിടങ്ങളിലെ ഭൂചലന അളവുകള്‍ പരിശോധിച്ച് ഭീഷണിയെല്ലെന്ന് ഉറപ്പാക്കി. എന്തുകൊണ്ടാണ്് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല.

1993-ല്‍ ഇവിടത്തെ കില്ലാരി ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തില്‍ 10,000ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

2022 സെപ്റ്റംബറിലും ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനും ലാത്തൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് ശബ്ദം കേട്ടതായി പരാതി ഉണ്ടായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.