ആള്‍ ദൈവത്തെ പരമാത്മാവാക്കണം: ഹര്‍ജിക്കാരന് ഒരു ലക്ഷം പിഴയിട്ടു

ആള്‍ ദൈവത്തെ പരമാത്മാവാക്കണം: ഹര്‍ജിക്കാരന് ഒരു ലക്ഷം പിഴയിട്ടു

Breaking News India

ആള്‍ ദൈവത്തെ പരമാത്മാവാക്കണം: ഹര്‍ജിക്കാരന് ഒരു ലക്ഷം പിഴയിട്ടു

ന്യൂഡെല്‍ഹി: ആള്‍ദൈവത്തെ പരമാത്മാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയ ഹര്‍ജിക്കാരനു ഒരു ലക്ഷം രൂപായുടെ പിഴ. ശ്രീ. ശ്രീ. താക്കൂര്‍ അനുകൂല്‍ ചന്ദ്രയെ പരമാത്മാവായി പ്രഖ്യാപിക്കണെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളുകയും ഒരു ലക്ഷം രൂപ പിഴയിടുകയുമായിരുന്നു.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എം.ആര്‍ ‍. ഷാ, സി.ജി. രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി.

ഇത്തരമൊരു ഹര്‍ജിയുമായി കോടതിയിലേക്ക് വരുന്നതിനു മുമ്പ് ആളുകള്‍ നാലു തവണയെങ്കിലും ആലോചിക്കണം എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്.

പിഴത്തുക നാല് ആഴ്ചയ്ക്കുള്ളില്‍ സുപ്രീം കോടതി മജിസ്ട്രായില്‍ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.