വെള്ളം ലാഭിക്കാം, കഷ്ടപ്പെടേണ്ട; അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങള്‍
നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കേണ്ടതിനായി കഴുകി വൃത്തിയാക്കാറുണ്ട്. ഇത് പലര്‍ക്കും ഒരു മുഷിഞ്ഞ ജോലിയായി തോന്നാറുണ്ട്. അലക്ക് കഷ്ടപ്പാട് നിറഞ്ഞതും ധാരാളം വെള്ളം അതിനുവേണ്ടി പാഴാക്കുന്നതുമായ ഒരു ഏര്‍പ്പാടല്ലേ? ഇനി അങ്ങനെ ചിന്തിക്കുന്നവര്‍ വിഷമിക്കേണ്ട.
അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പുതിയ ഇനം പരിസ്ഥിതി സൌഹാര്‍ദ്ദ വസ്ത്രങ്ങളാണ് രംഗത്തു വന്നിരിക്കുന്നത്.
കടല്‍ പായല്‍ ഫൈബറുകള്‍ ഉപയോഗിച്ച് പെപ്പര്‍മിന്റ് ഓയില്‍ ചേര്‍ത്തുണ്ടാക്കിയ ടി-ഷര്‍ട്ടുകള്‍ മുതല്‍ വിയര്‍പ്പും ഈര്‍പ്പവും പിടിച്ചു നിര്‍ത്താത്ത സൂപ്പര്‍ ഫൈന്‍ കമ്പിളി വസ്ത്രങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
അമിതമായി വസ്ത്രങ്ങള്‍ അലക്കുന്ന ശീലത്തിന് ഒരു വലിയ മാറ്റം കുറിക്കാന്‍ ഇത്തരം സ്വയം വൃത്തിയാക്കുന്ന വസ്ത്രങ്ങള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാംഗെം, അണ്‍സൌണ്ട് മെറിനോ, വൂള്‍ ആന്‍ഡ് പ്രിന്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ പ്രകൃതി ദത്തമായ പുതുമയും ദുര്‍ഗന്ധം തടയുന്നതുമായ വസ്ത്രങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്.
പരമ്പരാഗതമായി വസ്ത്രങ്ങള്‍ അലക്കി വൃത്തിയാക്കുന്ന നമുക്ക് ഗ്യാസ്, വൈദ്യുതി, വെള്ളം എന്നിവയുടെ ഉപയോഗവും ലാഭിക്കാം.
വീടുകളിലെ മൊത്തം ജല ഉപയോഗത്തിന്റെ 17 ശതമാനവും വരുന്നത് വാഷിംഗ് മെഷീന്‍ വഴിയാണ്.

