വിറ്റാമിന്‍ ഡിയുടെ അഭാവം നമ്മെ തളര്‍ത്തും

വിറ്റാമിന്‍ ഡിയുടെ അഭാവം നമ്മെ തളര്‍ത്തും

Breaking News Health

വിറ്റാമിന്‍ ഡിയുടെ അഭാവം നമ്മെ തളര്‍ത്തും

നമ്മളില്‍ പലരും ജീവിതശൈലി രോഗങ്ങളുടെ നില അറിയാനായി ലാബുകളില്‍ പോകാറുണ്ട്. കൂടുതല്‍ പേരും പോകുന്നത് ഷുഗര്‍, കൊളസ്ട്രോള്‍, പ്രഷന്‍ തുടങ്ങിയവ ടെസ്റ്റ് ചെയ്യാനാണ്.

എന്നാല്‍ വിറ്റാമിന്‍ ഡി ടെസ്റ്റു ചെയ്യുന്നവര്‍ അപൂര്‍വ്വം പേര്‍ മാത്രമാണ്. നമ്മള്‍ ആവശ്യത്തിനു വെയില്‍ കൊള്ളുന്നതിനാല്‍ വിറ്റാമിന്‍ ഡി ഉണ്ടെന്നാണ് ചിന്ത.

വീട്ടിനു പുറത്തിറങ്ങാത്തവരില്‍ നല്ലൊരു ഭാഗം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ പോരായ്മകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പലര്‍ക്കും എല്ലുകള്‍ക്ക് ബലക്ഷയം, ക്ഷീണം, സന്ധികളില്‍ വേദന ഒക്കെ ഉണ്ടാകും.

എന്നാല്‍ അലംഭാവം കാണിച്ചാല്‍ ഇത് പല രോഗങ്ങളിലേക്കും നയിച്ചേക്കാം. വിഷാദം, ഉത്ക്കണ്ഠ, ഉറക്കക്കുറവ്, മുടി കൊഴിച്ചില്‍ തുടങ്ങിയ പല അവസ്ഥയിലേക്കും നമ്മെ എത്തിക്കും.

ഒരു മില്ലിയില്‍ 30 നാനോഗ്രാമില്‍ താഴെ സെറം 25 ഹൈഡ്രോക്സി വൈറ്റമിന്‍ ഡി തോത് വരുന്നതിനെയാണ് വിറ്റാമിന്‍ ഡി അഭാവം എന്നു പറയുന്നത്.

ഇതിനു പ്രതിവിധിയായി ആഹാര ക്രമീകരണങ്ങളിലും ഫലം ഉണ്ടാക്കാന്‍ കഴിയും. മീനുകള്‍, മുട്ട, പാല്‍, ഓറഞ്ച്, ധാന്യങ്ങള്‍, ബീഫ്, കോഡ്ലിവര്‍ ഓയില്‍ എന്നിവ വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്.

കൂടാതെ വെയില്‍ കൊണ്ടാലും വിറ്റാമിന്‍ ഡി ലഭിക്കും.