മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ‍; മനുഷ്യരെ ക്യാന്‍സര്‍ ബാധിക്കില്ലെന്നു പഠനം

Breaking News Health

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ‍; മനുഷ്യരെ ക്യാന്‍സര്‍ ബാധിക്കില്ലെന്നു പഠനം
ന്യുയോര്‍ക്ക്: മൊബൈല്‍ ഫോണുകള്‍ പുറത്തു വിടുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലം മനുഷ്യര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകില്ലെന്ന് പഠന റിപ്പോര്‍ട്ട്.

ഇതു സംബന്ധിച്ചു പഠനം നടത്തിയ ദ ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ ഓഫ് നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ പ്രോട്ടക്ക്ഷന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

നേരത്തെ യു.എസ്. ദേശീയ ടോക്സികോളജി പ്രോഗ്രാം (എന്‍ ‍.ടി.പി.) യുടെ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എലികളില്‍ ക്യാന്‍സറിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.

10 വര്‍ഷം നീണ്ട പഠനത്തിനുശേഷമായിരുന്നു എന്‍ ‍.ടി.പി.യുടെ റിപ്പോര്‍ട്ടു വന്നത്. ഇതിനായി 218.75 കോടി രൂപ ചെലവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിനെ തള്ളിയാണ് ഐ.ആര്‍ ‍.പി.യുടെ പുതിയ റിപ്പോര്‍ട്ടു വന്നിരിക്കുന്നത്.