യു.കെയിലെ തെരുവ് സുവിശേഷ പ്രസംഗകനെതിരായ ക്രിമിനല്‍ കേസ് പോലീസ് ഉപേക്ഷിച്ചു

യു.കെയിലെ തെരുവ് സുവിശേഷ പ്രസംഗകനെതിരായ ക്രിമിനല്‍ കേസ് പോലീസ് ഉപേക്ഷിച്ചു

Breaking News Europe Top News

യു.കെയിലെ തെരുവ് സുവിശേഷ പ്രസംഗകനെതിരായ ക്രിമിനല്‍ കേസ് പോലീസ് ഉപേക്ഷിച്ചു

ലണ്ടന്‍: യു.കെ.യില്‍ തെരുവോരങ്ങളില്‍ സുവിശേഷം പ്രസംഗിച്ചതിന് അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍ക്കെതിരായ ക്രിമിനല്‍ അന്വേഷണം പോലീസ് ഉപേക്ഷിച്ചു.

1986-ലെ പബ്ളിക് ഓര്‍ഡര്‍ ആക്ട് പ്രകാരം മതവിദ്വേഷം ജനിപ്പിച്ചു എന്ന സെക്ഷന്‍ 44 പ്രകാരം മതപരമായി വഷളാക്കിയ പൊതു ക്രമസമാധാന കുറ്റകൃത്യം ചെയ്തുവെന്നും സംശയിച്ച് 58 കാരനായ പാസ്റ്റര്‍ ദിയ മൂഡ്ഘായെ കഴിഞ്ഞ നവംബറില്‍ ബ്രിസ്റ്റോള്‍ സിറ്റി സെന്ററില്‍ അറസ്റ്റു ചെയ്തു.

8 മണിക്കൂര്‍ പോലീസ് സെല്ലില്‍ തടങ്കലില്‍ വച്ചശേഷമാണ് ജാമ്യത്തില്‍ വിട്ടയച്ചത്.

ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ബ്രിസ്റ്റോള്‍ നഗര മദ്ധ്യത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ഇത് ഒഴിവാക്കി.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പാസ്റ്ററിനെതിരെ കൂടുതല്‍ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലായെന്നുമാണ് പോലീസ് തീരുമാനിച്ചിരുന്നത്.

തീരുമാനത്തെ പാസ്റ്റര്‍ സ്വാഗതം ചെയ്തു സ്വാതന്ത്ര്യത്തിന്റെ വിജയം എന്നു വിശേഷിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.