ഹെല്‍പ് എന്നു മൂന്നു തവണ ഉറക്കെ പറഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ രക്ഷകനാകും
മൊബൈല്‍ ഫോണില്‍ തൊടുകപോലും ചെയ്യാതെതന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ സഹായത്തിനായി സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുന്ന പുതിയ വോയ്സ് ആക്റ്റിവേറ്റഡ് എമര്‍ജന്‍സി എസ്ഒഎസ് ഫീച്ചര്‍ വികസിപ്പിക്കുന്നതിലുള്ള തിരക്കിലാണ് ഗൂഗിള്‍.
അപകടത്തിലോ സഹായം ആവശ്യമുള്ള സാഹചര്യങ്ങളിലോ ഉപയോക്താവ് ഹെല്‍പ്പ് എന്നു തുടര്‍ച്ചയായി മൂന്നു തവണ ഉറക്കെ പറഞ്ഞാല്‍ ഈ സിസ്റ്റം തനിയെ സജീവമാകും.
ഈ വാക്ക് തിരിച്ചറിയുന്നതോടെ ഫോണ്‍ നിങ്ങളുടെ നിലവിലെ ലൊക്കേഷന്‍ പരിശോധിക്കുകയും റെക്കോര്‍ഡിംഗ് ആരംഭിക്കുകയും കൃത്യമായ എമര്‍ജന്‍സി കോളുകള്‍ ചെയ്യുകയും ചെയ്യും.
മാത്രമല്ല അബദ്ധത്തില്‍ ഇത് ആക്റ്റിവേറ്റ് ആകുന്നത് ഒഴിവാക്കാനും വോയ്സ് കമാന്‍ഡുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
അലര്‍ട്ട് റദ്ദാക്കാന്‍ ക്യാന്‍സല്‍ എന്നും അത് തുടരാന്‍ യേസ് എന്നും ഉപഭോക്താവിന് പറയാന്‍ സാധിക്കും.
പേഴ്സണല്‍ സോഫ്റ്റ് ആപ്പ് ഗൂഗിള്‍ പിക്സെല്‍ ഫോണുകളില്‍ മാത്രമല്ല മറ്റ് പ്രമുഖ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.

