എന്താണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്?
ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് നിശ്ശബ്ദ ഹാര്‍ട്ട് അറ്റാക്ക്.
നെഞ്ചുവേദനയ്ക്കു പകരം ചിലരില്‍ ഓക്കാനം, ദഹന പ്രശ്നങ്ങള്‍, ഗ്യാസ്, തളര്‍ച്ച് തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നു.
പ്രമേഹ രോഗികളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. പ്രമേഹ ബാധിതരില്‍ നെഞ്ചുവേദന അനുഭവപ്പെടാത്തതിന്റെ കാരണം ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സിരകള്‍ക്കുണ്ടാകുന്ന അപചയമാണ് (ഓട്ടോണമിക് ന്യൂറോപതി).
ഈ വ്യതിയാനം കാരണം ഹൃദയവീക്കത്തിന്റെ അനന്തര ഫലങ്ങള്‍ മസ്തിഷ്ക്കത്തിനു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.
സൈലന്റ് അറ്റാക്കിന്റെ മറ്റൊരു കാരണം ചിലരിലെ നിഷേധ മനോഭാവമാണ്.
(ഡിനയല്‍ ഡിസന്‍ഡ്രം) രോഗാവസ്ഥ അംഗീകരിക്കാനുള്ള മടി അഥവാ രോഗലക്ഷണങ്ങളോടുള്ള അവഗണന.

