ബൈബിള്‍ സത്യങ്ങള്‍ പങ്കിടാന്‍ 35 ശതമാനം സുവിശേഷകര്‍ മാത്രമേ തയ്യാറാകുന്നുള്ളുവെന്ന് യു.എസ്. സര്‍വ്വേ
ബൈബിളിലെ പഠിപ്പിക്കലുകള്‍ പങ്കിടാന്‍ തങ്ങള്‍ക്ക് കടമ ഉണ്ടെന്ന് ഭൂരിപക്ഷം സുവിശേഷകരും വിശ്വസിക്കുന്നുവെങ്കിലും അമേരിക്കക്കാരില്‍ നടത്തിയ ഒരു പുതിയ സര്‍വ്വേ അനുസരിച്ച് മിക്കവരും അങ്ങനെ ചെയ്യാന്‍ തയ്യാറല്ല എന്നാണ് വെളിപ്പെടുത്തിയത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫെയ്ത്ത് ആന്‍ഡ് കള്‍ച്ചര്‍ ലൈഫ് വേ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ എന്‍ഗേജ്മെന്റിനെക്കുറിച്ചുള്ള 2024 സര്‍വ്വേ ഫലമാണ് ചൊവ്വാഴ്ച പുറത്തു വന്നത്.
വ്യത്യസ്ത വീക്ഷണമുള്ള ആളുകളുമായി ദൈവവചനത്തിലെ സത്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ഉത്തരവാദിത്വമുണ്ടോ എന്ന ചോദ്യത്തിന് 92 ശതമാനം പേര്‍ സമ്മതിച്ചു. 6 ശതമാനം പേര്‍ മാത്രം വിയോജിക്കുകയും 2 ശതമാനം പേര്‍ ഉറപ്പിച്ചു പറയാത്തവരുമാണ്.
എന്നിരുന്നാലും സര്‍വ്വേയില്‍ പങ്കെടുത്ത 35 ശതമാനം സുവിശേഷകര്‍ മാത്രമേ സാംസ്ക്കാരികവും ഹോട്ട്ബട്ടണ്‍ പ്രശ്നങ്ങളും സംബന്ധിച്ച് ബൈബിള്‍ പറയുന്നത് പങ്കിടാന്‍ മിക്ക അവസരങ്ങള്‍ക്കും തയ്യാറാണ് എന്ന് അഭിപ്രായപ്പെട്ടത്.
18 ശതമാനം മാത്രമാണ് പേര്‍ ബൈബിള്‍ പറയുന്നത് പങ്കിടാനുള്ള ഏതു അവസരത്തിനു തയ്യാറാണ് എന്നു പറഞ്ഞത്. അതേ സമയം 32 ശതമാനം തങ്ങള്‍ക്ക് നന്നായി അറിയാവുന്ന ചില സത്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ് എന്നു പറഞ്ഞു.
ബൈബിള്‍ പറയുന്നത് പങ്കിടാനുള്ള മിക്ക അവസരങ്ങള്‍ക്കും തങ്ങള്‍ തയ്യാറാണെന്ന് 9 ശതമാനം പേര്‍ പറഞ്ഞില്ല. പല സുവിശേഷകരും ചില സന്ദര്‍ഭങ്ങളില്‍ ബൈബിളിലെ പഠിപ്പിക്കലുകള്‍ പങ്കുവെയ്ക്കാന്‍ മടിക്കുന്നുവെങ്കിലും പ്രതികരിച്ചവരില്‍ 40 ശതമാനം പേര്‍ ഒരു പരിധിവരെ സമ്മതിച്ചു.
അവരുടെ സഭകള്‍ ബൈബിളില്‍നിന്ന് വ്യത്യസ്തമായ വീക്ഷണകോണ്‍ ഉള്ള ആളുകളുമായി സംഭാഷണം നടത്താന്‍ അവരെ ഒരുക്കുന്നു എന്നും 38 ശതമാനം പേര്‍ ശക്തമായി സമ്മതിച്ചു.

