ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തുവിനെ കണ്ടുമുട്ടി; വീട്ടുകാരുടെ വധശിക്ഷയില്‍നിന്നും രക്ഷപെട്ട് യുവാവ്

ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തുവിനെ കണ്ടുമുട്ടി; വീട്ടുകാരുടെ വധശിക്ഷയില്‍നിന്നും രക്ഷപെട്ട് യുവാവ്

Africa Breaking News Top News

ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തുവിനെ കണ്ടുമുട്ടി; വീട്ടുകാരുടെ വധശിക്ഷയില്‍നിന്നും രക്ഷപെട്ട് യുവാവ്

ലോകത്ത് ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ ഏറ്റവും കുപ്രസിദ്ധിയുള്ള രാഷ്ട്രമാണ് നൈജീരിയ. വടക്കന്‍ പ്രവിശ്യയായ ജോസിലെ അംഗ്വാന്‍ റോഗോ എന്ന സ്ഥലത്ത് കരകൌശല പണി ചെയ്തു ജീവിക്കുന്ന സുലിസു ബാല (32) എന്ന യുവാവാണ് ക്രിസ്തുവിനെ തള്ളിപ്പറയാനുള്ള നിര്‍ബന്ധത്തിനു വഴങ്ങാതെ സ്വന്ത ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഉറച്ചു നിന്ന ധീരന്‍.

ഇസ്ളാമിക തീവ്രവാദികള്‍, പ്രത്യേകിച്ച് ബോകോഹറാം പോലുള്ള സംഘടനയുടെ ശക്തമായ വേരോട്ടമുള്ള പ്രദേശത്താണ് ബാല ജനിച്ചു വളര്‍ന്നത്. ഇസ്ളാമനിക പാരമ്പര്യങ്ങളില്‍ വളരെ ആഴത്തില്‍ വേരൂന്നിയതാണ് ബാലയുടെ കുടുംബം.

കഴിഞ്ഞ വര്‍ഷം ബാല ഒരു സ്വപ്നം കാണുവാനിടയായി. ഈ സ്വപ്നം ഒരു ക്രിസ്ത്യന്‍ സുഹൃത്തുമായി പങ്കുവെച്ചതിനെത്തുടര്‍ന്ന് താന്‍ ക്രിസ്തുവിനെ സ്വീകരിക്കുകയും രഹസ്യമായി ഒരു ചര്‍ച്ചില്‍ പോയി തുടങ്ങുകയും ചെയ്തു. എന്നിരുന്നാലും ബാലയുടെ ക്രിസ്തുവിലുള്ള രഹസ്യ ജീവിതം താമസിയാതെ വീട്ടുകാര്‍ അറിഞ്ഞു.

ബാല ഇസ്ളാം മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായ വിവരം ഞെട്ടലോടെയാണ് കുടുംബം തിരിച്ചറിഞ്ഞത്. കുടുംബാംഗങ്ങള്‍ ബാലയെ ഇസ്ളാം മതത്തിലേക്ക് തിരികെ കൊണ്ടുവാരുവാന്‍ കിണഞ്ഞു പരിശ്രമിച്ചു.

ബാല തന്റെ വിശ്വാസത്തില്‍ ഉറച്ചു നിന്നതിനാല്‍ ഭക്ഷണമോ വെള്ളമോ നല്‍കാതെ നാല് ദിവസം വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു ശിക്ഷിച്ചു. ബാല ക്രിസ്തുമാര്‍ഗ്ഗം എപ്പോള്‍ ഉപേക്ഷിക്കുന്നുവോ അപ്പോള്‍ മോചിപ്പിക്കാമെന്നായിരുന്നു വീട്ടുകാരുടെ നിലപാട്.

എന്നാല്‍ താന്‍ തിരിച്ചറിഞ്ഞ രക്ഷകനും ദൈവവുമായ ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ ബാലയ്ക്കു മനസ്സു വന്നില്ല. ആഹാരവും വെള്ളവും കിട്ടാതെ ശരീരം ക്ഷീണിച്ചു തുടങ്ങിയതാനാല്‍ മരിക്കുമെന്നും ബാല ഭയപ്പെട്ടു.

ഈ സമയത്ത് അവന്റെ ഒരു മുസ്ളീം സുഹൃത്ത് ബലയുടെ മുറിയില്‍ കയറി ബാലയെ രക്ഷിക്കുകയായിരുന്നു. ബാല വീടുവിട്ടുപോയി. ജോസിനടുത്തുള്ള ഒരു പാസ്റ്ററുടെ അടുത്തേക്കാണ് പോയത്.

അവിടെ ഇസ്ളാം മതത്തില്‍നിന്നും പരിവര്‍ത്തനം ചെയ്ത 70 ഓളം ക്രിസ്ത്യാനികളെ പരിചരിക്കുന്ന കേന്ദ്രം നടത്തുകയാണ് പാസ്റ്റര്‍. ഇവിടെ പാസ്റ്ററുടെ സംരക്ഷണയില്‍ ബാല കഴിയുകയാണ്.

താന്‍ കര്‍ത്താവിനെ കണ്ടതുപോലെ തന്റെ കുടുംബവും ക്രിസ്തുവിനെ കണ്ടുമുട്ടണമെന്ന പ്രാര്‍ത്ഥനയിലാണ് ബാല. ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.