തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങള്‍

തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങള്‍

Health

തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങള്‍

തൊട്ടാവാടി ചെടി കണ്ടിട്ടില്ലാത്ത കുട്ടികള്‍ പോലും ചുരുക്കമാണ്. അത്രയ്ക്കു മനസ്സില്‍ തട്ടുന്ന ഒരു ഔഷധ ചെടിയാണ് ഇത്. ഇതിന്റെ പേരുതന്നെയാമ് ഈ ചെടിയെ പ്രശസ്തമാക്കുന്നത്.

ഒട്ടനവധി ഔഷധഗുണങ്ങളുമുണ്ട്. തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കരിക്കിന്‍ വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളിലുണ്ടാകുന്ന ശ്വാസ വൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും.

തൊട്ടാവാടി കഷായം വച്ച് തൊട്ടാവാടി തന്നെ കല്‍ക്കമായി അരച്ചുചേര്‍ത്ത് എണ്ണ കാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും.

ഇതേ എണ്ണ ചൊറിച്ചില്‍, വിചര്‍ച്ചിക, ചൊറി തുടങ്ങിയ ചര്‍മ്മ രോഗത്തിനും ഫലപ്രദമാണ്.

തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് ഒരു ഔണ്‍സ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാം.

തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍ മികവടി പൊടിച്ചിട്ട് കുറച്ചുനാള്‍ മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും ശമിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.