രാത്രി കാലങ്ങളിലെ നെഞ്ചെരിച്ചിലിനു പരിഹാരം

രാത്രി കാലങ്ങളിലെ നെഞ്ചെരിച്ചിലിനു പരിഹാരം

Health

രാത്രി കാലങ്ങളിലെ നെഞ്ചെരിച്ചിലിനു പരിഹാരം

ചിലര്‍ക്ക് രാത്രി കാലങ്ങളില്‍ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ട്. അസഹ്യമായ അസ്വസ്ഥതകള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധിവരെ ഇതിനു പരിഹാരം ഉണ്ടാക്കുവാന്‍ കഴിയും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

നെഞ്ചെരിച്ചിലിനു പ്രധാനമായ കാരണങ്ങളിലൊന്ന് കൃത്യമായി ഭക്ഷണം കഴിക്കാത്തതുകൊണ്ടും അപഥ്യമായ ഭക്ഷണ രീതികള്‍കൊണ്ടു പലര്‍ക്കും ആമാശയത്തില്‍ ദഹനക്കേടിനൊപ്പം വേദനയും എരിച്ചിലും ഉണ്ടാകാറുണ്ട്.

ചിലപ്പോള്‍ അസിഡിറ്റി കൂടി ബുദ്ധിമുട്ടുകളും ഉണ്ടാകാം. കൂടാതെ രാത്രിയില്‍ കിടക്കുമ്പോള്‍ ആമാശയത്തിലെ ദഹന രസങ്ങള്‍ അന്നനാളത്തിലേക്കു തിരിഞ്ഞൊഴുകാം. ഈ സാഹചര്യത്തില്‍ കലശലായ നെഞ്ചെരിച്ചില്‍ ഉണ്ടാകാം. മദ്യപിക്കുന്നവരില്‍ അസിഡിറ്റി വളരെ ഉണ്ടാകാറുണ്ട്.

കൃത്യ സമയത്ത് ആഹാരം കഴിക്കുക, എരിവും പുളിയും കൂടിയ ഭക്ഷണം ഒഴിവാക്കുക. രാത്രി ഏഴു മണിക്കു മുമ്പ് അത്താഴം കഴിക്കുക. തല പൊക്കിവച്ച് കിടന്നുറങ്ങുക. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ നെഞ്ചെരിച്ചില്‍ ഒഴിവാക്കാം.