മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെയും കുടുംബത്തെയും ചുട്ടുകൊന്നു
മൂന്നു മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതില്‍ പ്രകോപിതരായ ഇസ്ളാമിക തീവ്രവാദികള്‍ ഒരു പാസ്റ്ററെയും ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ചുട്ടുകൊന്നു. ഉഗാണ്ടയിലാണ് ക്രൂരകൃത്യം നടന്നത്.
കിഴക്കന്‍ ഉഗാണ്ടയിലെ നമുതംബ ജില്ലയിലെ കിബാലെ ഗ്രാമത്തിലെ താമസക്കാരനായ പാസ്റ്റര്‍ വീരെ മുകിസ (30) ഭാര്യ ആനെറ്റ് (25), മക്കളായ ജൂഡിത്ത് (7), സില്‍വിയ (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 13-ന് പുലര്‍ച്ചെ 3 മണിയോടെ സഹോദരനായ ജെയിംസ് തുസുബിറ വീരെ മുകിസയുടെ വീട് കത്തുന്നതുകണ്ട് ഓടിയെത്തിയപ്പോള്‍ 5 പേരെയും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്.
ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി വീട് കത്തിയമര്‍ന്നതായും അഞ്ച് മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ കത്തിക്കരിഞ്ഞതായും കണ്ടെത്തി. പെട്രോള്‍ നിറച്ച പ്ളാസ്റ്റിക് കുപ്പികള്‍ വീടിനു പുറത്ത് കണ്ടെത്തി. ജെയിംസ് മാദ്ധ്യമങ്ങളോടു പറഞ്ഞു.
മൂന്നു മുസ്ളീം യുവാക്കള്‍ ക്രിസ്തുവിനെ സ്വീകരിച്ചു കര്‍ത്താവിനെ ആരാധിക്കുന്നു എന്നറിഞ്ഞപ്പോള്‍ മുസ്ളീം തീവ്രവാദികളില്‍നിന്നും സഹോദരനു വധഭീഷണി ഉയര്‍ന്നതായും ആ മൂന്നു പേരോടും സമ്പര്‍ക്കം പുലര്‍ത്തുന്നത് അവസാനിപ്പിക്കണണെന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്നും ജെയിംസ് ആരോപിച്ചു.
എന്റെ സഹോദരനെയും കുടുംബം മുഴുവനെയും ഉന്മൂല നാശം വരുത്തിയ ഈ തീവ്രവാദി സംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രയത്നിക്കണമെന്ന് ജെയിംസ് മാധ്യമങ്ങളോടു പറഞ്ഞു.