സ്മാര്‍ട്ട് ഫോണുകളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി ബാക്ടീരിയ സാന്നിദ്ധ്യമെന്ന് പഠനം

സ്മാര്‍ട്ട് ഫോണുകളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി ബാക്ടീരിയ സാന്നിദ്ധ്യമെന്ന് പഠനം

Breaking News Health

സ്മാര്‍ട്ട് ഫോണുകളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി ബാക്ടീരിയ സാന്നിദ്ധ്യമെന്ന് പഠനം

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെറിയ ഉപകരണമാണ് സ്മാര്‍ട്ട് ഫോണ്‍. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് കൃത്യമായ രീതിയില്‍ അല്ലെങ്കില്‍ ആരോഗ്യത്തിന് ഹാനികരം ആകും എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പലപ്പോഴും ടോയ്ലറ്റ് സീറ്റുകളിള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ രോഗാണുക്കള്‍ ഫോണുകളില്‍ കാണപ്പെടുന്നുണ്ടെന്നും ഫോണ്‍ വൃത്തിയായി ഉപയോഗിക്കുന്നത് ഉറപ്പാക്കിയാല്‍ മാത്രമേ ഇതില്‍നിന്നും രക്ഷനേടാന്‍ കഴിയുകയുള്ളുവെന്നും യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാട്രെസ് നെക്സ്റ്റ് ഡേ എന്ന കമ്പനി നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

പാറ്റകളും മറ്റ് ചെറുപ്രാണികളുമാണ് സ്മാര്‍ട്ട് ഫോണുകളില്‍ ബാക്ടീരിയ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പന്തിയിലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോയ്ലറ്റുകളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 23 ശതമാനം പേര്‍ മാത്രമാണ് ഫോണ്‍ അണുവിമുക്തമാക്കാനുള്ള ശ്രമം നടത്താറുള്ളത്. അല്ലാത്ത ഫേണുകളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടിയോളം ബാക്ടീരിയ സാന്നിദ്ധ്യം ഉണ്ടാകാം.

ഇത് ശരീരത്തിനകത്ത് പ്രവേശിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും ഒരിക്കലും സ്മാര്‍ട്ട് ഫോണ്‍ വൃത്തിയാക്കാത്തവരാണ്.

10 ശതമാനം പേര്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാകും വൃത്തിയാക്കുക. വിവിധ തരത്തിലുള്ള ത്വക് രോഗങ്ങള്‍ക്കും ബാക്ടീരിയകള്‍ കാരണമാകാറുണ്ട്.