പാചകം ചെയ്യാനും വയറിംഗ് ജോലികള്‍ ചെയ്യാനും ജെനിസിസ് എഐ റോബോട്ടുകള്‍ സജ്ജം

പാചകം ചെയ്യാനും വയറിംഗ് ജോലികള്‍ ചെയ്യാനും ജെനിസിസ് എഐ റോബോട്ടുകള്‍ സജ്ജം

Health Top News

പാചകം ചെയ്യാനും വയറിംഗ് ജോലികള്‍ ചെയ്യാനും ജെനിസിസ് എഐ റോബോട്ടുകള്‍ സജ്ജം

ന്യൂ ജനറേഷന്‍ എഐ റോബോട്ടുകള്‍ മനുഷ്യന്റെ കൈപ്പുണ്യവും വൈദഗദ്ധ്യവും ഏറ്റെടുത്തു ചെയ്യാന്‍ കവിയുന്ന ജോലികള്‍ ചെയ്ത് വിസ്മയം സൃഷ്്ടിക്കുന്നു.

ജെനിസിസ് എഐ കമ്പനി അവതരിപ്പിച്ച ജെനി റോബോട്ടുകളാണ് പുതിയ വിപ്ളവം സൃഷ്ടിക്കുന്നത്.

പച്ചക്കറി മുറിക്കാനും, ആഹാരം പാചകം ചെയ്യാനും, പിയാനോ വായിക്കാനും, വയറിംഗ് ജോലികല്‍ വരെ ചെയ്യാനും, റൂബിക്സ് ക്യൂബ് പരിഹരിക്കാനും ഈ റോബോട്ടിനു സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മനുഷ്യന്റെ കൈകളുടെ ചലനങ്ങളെ സൂഷ്മമായി അനുകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ജെനിസിസ് ഹാന്‍ഡ് 1.0 എന്ന റോബോട്ടക് കരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വിരലുകള്‍കൊണ്ട് പ്രയോഗിക്കുന്ന കൃത്യമായ മാര്‍ദ്ദവും ചലനങ്ങളും തിരിച്ചറിയാന്‍ പ്രത്യേക സെന്‍സറുകള്‍ ഘടിപ്പിച്ച ഗ്ളൌസുകളാണ് കമ്പനി വികസിപ്പിച്ചത്.

ഇതിലൂടെ ലഭിക്കുന്ന ഡാറ്റാ ഉപയോഗിച്ച് മനുഷ്യര്‍ ഓരോ ജോലിയും എങ്ങനെ ചെയ്യുന്നുവെന്ന് റോബോട്ട് കൃത്യമായി പഠിച്ചെടുക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.