സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു "അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും"

സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു “അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും”

Breaking News Europe

സുവിശേഷം പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്ത യു.കെ. പാസ്റ്റര്‍ പറയുന്നു “അപ്പോസ്തോലനായ പൌലോസിനെപ്പോലെ കേസ് വാദിക്കും”

ലണ്ടന്‍: ബ്രിട്ടണിലെ ഒരു പട്ടണത്തില്‍ കഴിഞ്ഞ ദിവസം സുവിശേഷം പ്രസംഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്റര്‍ പറയുന്നു:

ബൈബിളില്‍ അപ്പോസ്തോലനായ പൌലോസിന്റെ മാതൃക പിന്തുടരുമെന്നും കേസ് വാദിച്ച് ജയിക്കുമെന്നും പ്രതിജ്ഞയെടുത്തു.

സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ഏകദേശം 15 മൈല്‍ (24 കിലോമീറ്റര്‍) വടക്കു പടിഞ്ഞാറായി വാട്ട്ഫോര്‍ഡിലുള്ള ഒയാസിസ് സിറ്റി ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററായ സ്റ്റീവ് മെയിലിനെ (60) ഏപ്രില്‍ 18-ന് മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.

അദ്ദേഹത്തിന്റെ വിശ്വാസം പരസ്യമായി സാക്ഷീകരിക്കുകയും രക്ഷയെക്കുറിച്ച് പരാമര്‍ശിച്ച് സംസാരിച്ചു.

ജീവപുസ്തകത്തില്‍ പേരെഴുതി കാണാത്തവരെ നിത്യ ശിക്ഷാവിധിക്കു കാരണമാക്കുമെന്ന വെളിപ്പാട് പുസ്തകത്തിലെ വാക്യങ്ങള്‍ അദ്ദേഹം വിവരിച്ചുകൊണ്ടായിരുന്നു പാസ്റ്റര്‍ സ്റ്റീവ് പ്രസംഗിച്ചത്.

അറസ്റ്റു ചെയ്യപ്പെട്ട സ്റ്റീവിനെ പിന്നീട് 3 മാസത്തേക്ക് ജാമ്യത്തില്‍ വിട്ടയച്ചു. തന്നെ പോലീസ് ക്രൂരമായി പീഢിപ്പിച്ചു. ഇരട്ട കൈവിലങ്ങുകള്‍ വച്ചു. 12 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചു.

ജാമ്യം കിട്ടിയ സ്റ്റീവ് അപ്പോസ്തോലനായ പൌലോസിനെ ഉദ്ധരിച്ചു ഒരു മാധ്യമത്തോടു പ്രതികരിച്ചു. പൌലോസ് സുവിശേഷം പ്രസംഗിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ചമ്മട്ടികൊണ്ട് അടിക്കാന്‍ സൈന്യാധിപന്‍ ഉത്തരവിട്ടു.

തന്നെ തോല്‍വാറുകൊണ്ടു കെട്ടുമ്പോള്‍ പൌലോസ് ശതാധിപനോട്: റോമാ പൌരനും ന്യായവിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു.

ഇതു കേട്ട ശതാധിപന്‍ സഹസ്രാധിപനോടു വിവരം പറഞ്ഞപ്പോള്‍ സഹസ്രാധിപന്‍ പൌലോസ് റോമന്‍ പൌരത്വം ഉള്ളവനാണെന്നറിഞ്ഞപ്പോള്‍ ഭയപ്പെടുകയും പൌലോസിനെ വിട്ടു പിന്മാറുകയും ചെയ്തതായി അപ്പോ. പ്രവൃ. 22-ാമത്തെ അദ്ധ്യായത്തില്‍ വായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.