2000 വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തി
റോം: ഇറ്റലിയിലെ സിസിലി തീരത്ത്നിന്ന് 2000 വര്‍ഷം മുമ്പ് റോമന്‍ ഭരണകാലത്ത് മുങ്ങിയെന്നു കരുതപ്പെടുന്ന കപ്പിലിന്റെ അവശിഷ്ടം കണ്ടെത്തി.
പുരാതന കാലത്ത് വീഞ്ഞും ഒലിവോയിലും തുടങ്ങിയവ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന നൂറുകണക്കിനു ഭദ്രമായ പാത്രങ്ങള്‍ കപ്പിലില്‍നിറച്ചുവച്ച നിലയിലാണ് കണ്ടെത്തിയത്.
പ്രദേശത്തെ മല്‍സ്യ ബന്ധന തൊഴിലാളികളാണ് കപ്പലിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയത്.
തുടര്‍ന്ന് ഇറ്റാലിയന്‍ പോലീസിന്റെ സംസ്ക്കാര സംരക്ഷണ വിഭാഗത്തിലുള്ള മുങ്ങള്‍ വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് ജലാശയത്തില്‍ മറഞ്ഞ കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
സമീപ കാലത്തെ വളരെ പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളില്‍ ഒന്നായാണ് ഇറ്റാലിയന്‍ സാംസ്ക്കാരിക മന്ത്രി അലസാന്‍ദ്രോ ജ്യൂലി ഇതിനെ വിശേഷിപ്പിച്ചത്.
കപ്പിലിന്റെ സംരക്ഷണത്തിനായി പ്രത്യേക നടപടികള്‍ സ്വീകരിക്കും.

