രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു

Breaking News Europe Global Middle East Top News

രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു
യെരുശലേം: യേശുവിന്റെ പാദസ്പര്‍ശമേറ്റ രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മുറ്റത്ത് പാകിയിരുന്ന വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ ഓടുകള്‍ പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനത്തില്‍ കണ്ടെത്തി പുനഃസ്ഥാപിച്ചു.

600 ഓളം തറയോടുകള്‍ ഗവേഷകര്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തിനു സമീപത്തുനിന്നായി കുഴിച്ചെടുത്തിട്ടുണ്ട്. ഭൂരിപക്ഷവും തകര്‍ന്നു തരിപ്പണമായ അവസ്ഥയിലായിരുന്നു.

ടെമ്പിള്‍ മൗണ്ട് സിഫ്റ്റിങ് പ്രൊജക്ട് എന്നു പേരിട്ടിരിക്കുന്ന ഗവേഷണത്തിലാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മണ്‍മറഞ്ഞ തറയോടുകള്‍ കുഴിച്ചടുത്തത്. ക്രിസ്തുവിനു മുമ്പ് 37-നും 4-നും ഇടയില്‍ യരുശലേം ഭരിച്ചിരുന്ന ഹരോദാവ് രാജാവിന്റെ കാലത്ത് പാകിയിരുന്ന മാര്‍ബിളുകളാണ് ഇതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. ഗബ്രിയേല്‍ ബാര്‍ക അഭിപ്രായപ്പടുന്നു.

കണ്ടടുത്ത ഓടുകളില്‍ നൂറണ്ണത്തില്‍ കാലഘട്ടവും രേഖപ്പടുത്തിയിട്ടുണ്ട്. നേരത്തേ ഇതിനു സമാനമായ മാര്‍ബിള്‍ ഓടുകള്‍ ഇറ്റലിയില ചില കൊട്ടാരങ്ങളില്‍ കണ്ടെടുത്തിട്ടുണ്ട്. അത് ഹരോദാവിന്റെ ചില സ്മാരകങ്ങള്‍ക്കിടയില്‍നിന്നും വേര്‍തിരിച്ചെടുത്ത് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്ത് വെച്ചിരിക്കുകയാണ്.

2004-ലാണ് ഉല്‍ഖനനം ആരംഭിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.