പഞ്ചാബില്‍ പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെത്തി, കൊലപാതകമാണെന്ന് ആരോപണം

പഞ്ചാബില്‍ പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെത്തി, കൊലപാതകമാണെന്ന് ആരോപണം

Breaking News India

പഞ്ചാബില്‍ പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെത്തി, കൊലപാതകമാണെന്ന് ആരോപണം
പഞ്ചാബില്‍ പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് ക്രൈസ്തവ നേതാക്കള്‍ ‍.

ഫെറോസിപൂര്‍ ജില്ലയിലെ സിറ താലൂക്കില്‍ നൂപ്പൂര്‍ ഗ്രാമത്തില്‍ പ്രാദേശിക സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ബല്‍വീന്ദര്‍ ബഗിച്ച് ഭട്ടിയുടെ ജഡമാണ് ജൂലൈ 27-ന് രാത്രി 8.45-ന് വഴിയരികില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പാസ്റ്റര്‍ ബല്‍വീന്ദറിന്റെ സഹോദരി സ്ഥലത്തെത്തി നോക്കിയപ്പോള്‍ മാരക മുറിവുകള്‍ ഏറ്റ നിലയില്‍ നിശ്ചലമായ അവസ്ഥയിലാണ് ബല്‍വീന്ദറിനെ കണ്ടത്.

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഒരു വിശ്വാസിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് സഹോദരി പറഞ്ഞു.

ആസൂത്രിത കൊലപാതകമാണിതെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ഇത് ഒരു അപകട മരണമാണെന്നാണ് പറഞ്ഞ് കേസെടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ബല്‍വീന്ദറിന്റെ സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ട്.

ബല്‍വീന്ദറിന്റെ വീട്ടില്‍ത്തന്നെയാണ് സഭായോഗം നടന്നു വരുന്നത്. നിഷ ഭട്ടിയാണ് ഭാര്യ. 5 മക്കള്‍ ‍. അഭിഷേക്, അനിമോള്‍ ‍, അവിനാശ്, രാവി, വീര എന്നിവരാണ് മക്കള്‍ ‍.