സ്കിന്നി ജീന്‍സിട്ടവര്‍ ‍, പുകവലിക്കാര്‍ ‍, ഫാഷന്‍കാര്‍ എന്നിവര്‍ ജയിലിലാകും. ഐ.എസ്.

Breaking News Global Top News

സ്കിന്നി ജീന്‍സിട്ടവര്‍ ‍, പുകവലിക്കാര്‍ ‍, ഫാഷന്‍കാര്‍ എന്നിവര്‍ ജയിലിലാകും. ഐ.എസ്.
റഖ: പിടിച്ചെടുത്ത പ്രദേശങ്ങളില്‍ കടുത്ത് ഇസ്ളാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് ഇസ്ളാമിക് സ്റ്റേറ്റിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നു. സിറിയയിലെ റഖ പ്രദേശം ഐ.എസ് നിയന്ത്രണത്തിലാണ്. ഇവിടെ ഭരണ പരിഷ്ക്കാരങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

 

സ്കിന്നി ജീന്‍സ് (ഇറുകിയ ജീന്‍സ്) ധരിക്കുന്നവര്‍ ‍, പുകവലിക്കാര്‍ ‍, വസ്ത്രധാരണത്തില്‍ പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവര്‍ ‍, മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നവര്‍ ‍, പ്രാര്‍ത്ഥനാ കാര്യങ്ങളില്‍ താമസിക്കുന്നവര്‍ ഇങ്ങനെയുള്ളവരെല്ലാം നിര്‍ദ്ദയം ശിക്ഷിക്കപ്പെടും. പുതുതായി വരുത്തിയിരിക്കുന്ന പരിഷ്ക്കാരങ്ങള്‍ ധിക്കരിക്കുന്നവര്‍ക്ക് പത്തു ദിവസം ജയിലില്‍ കിടക്കേണ്ടി വരും. ഈ കാലയളവില്‍ ഇസ്ളാമിക പാഠം നല്‍കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷ നടത്തി വിജയിച്ചാല്‍ മാത്രം പുറത്തു വിടുകയും ചെയ്യും.

 

പരീക്ഷ തോറ്റാല്‍ പിഴ ഈടാക്കുകയും, ജയിക്കും വരെ അഴി എണ്ണുകയും വേണം. ഈ മാസം ആദ്യമാണ് ഐ.എസ്. സിഗററ്റ് വിരുദ്ധ പ്രചരണം തുടങ്ങിയത്. ഐ.എസ്. വ്യാപകമായി സിഗററ്റ് പാക്കറ്റുകള്‍ കൂട്ടമായി കത്തിക്കുകയും ചെയ്തു. ഒരു മതത്തിന്റെ ഉപദേശങ്ങള്‍ അനുഷ്ഠിക്കുവാന്‍ ഇങ്ങനെയൊരു നിബന്ധന. ഇത് അവരുടെ കാര്യം.

 

എന്നാല്‍ നമ്മുടെ പെന്തക്കോസ്തുകാര്‍ക്ക് ദൈവീക നിയമങ്ങളും ഉപദേശങ്ങളും, പൂര്‍വ്വ പിതാക്കന്മാര്‍ കാത്തുസൂക്ഷിച്ചിരുന്ന ജീവിത വിശുദ്ധിയും കര്‍ശനമായി അനുഷ്ഠിക്കുവാന്‍ ദൈവം എന്തൊക്കെ ചെയ്യണം ആവോ? മാതാപിതാക്കന്മാരെയും ഇടയന്മാരെയും അനുസരിക്കാത്ത തലമുറകള്‍ക്ക് ഇനി എന്തു മാര്‍ഗ്ഗമാണ് ഒരുക്കേണ്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.