വേനല്‍ക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം

വേനല്‍ക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം

Breaking News Health

വേനല്‍ക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം
വേനല്‍ക്കാലത്ത് ചൂടിനെ മാത്രമല്ല ജലരോഗങ്ങളെയും പേടിക്കണം. മലിനമായ ജലമാണ് ആരോഗ്യത്തിനു ഭീഷണി.

ധാരളം കുടിവള്ളവും ജ്യൂസുകളുമൊക്കെ കുടിക്കുന്ന വേനല്‍ക്കാലത്ത് മലിന ജലവും മറ്റും ലഭിക്കുവാന്‍ സാദ്ധ്യതയുണ്ട്.

വില്‍പ്പനയ്ക്കായി തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങളുടെ ഉറവിടം പലപ്പോഴും അജ്ഞാതമാണ്. മലിന ജലം ഉപയോഗിച്ചുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ട്.

കൂടാതെ വയറിളക്കം, ഛര്‍ദ്ദി എന്നിവയൊക്കെയും പിടിപെടാം. വൃത്തിയില്ലാത്ത ജലത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം, ഇത്തരം ജലത്തില്‍ തയ്യാറാക്കുന്ന ജ്യൂസുകള്‍ എന്നിവ വേനല്‍ക്കാലത്ത് ആരോഗ്യത്തിനു ഭീഷണിയാകും.

വീട്ടിലായാലും തിളപ്പിച്ചാറിച്ച ജലം മാത്രം കുടിക്കുക.

വിശ്വാസയോഗ്യമായ സ്ഥലങ്ങളില്‍ മാത്രം ആഹാരവും വെള്ളവും ഉപയോഗിക്കാന്‍ ശ്രമിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.