ക്രിസ്തുവിനെ സ്വീകരിച്ചതിനു പിതാവിനെ മക്കള്‍ മര്‍ദ്ദിച്ചു
ഇസ്ളാം മതത്തില്‍നിന്നും യേശുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച പിതാവിനെ മക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
കിഴക്കന്‍ ഉഗാണ്ടയിലെ ജിബയില്‍ ഇഗംഗ ടൌണ്‍ കൌണ്‍സില്‍ പരിധിയിലെ നകലുമ ഗ്രാമത്തിലെ കിബിഗൈ അബുമുസ (52) ആണ് ആക്രമണത്തിനിരയായത്.
ജിബ സിറ്റിയിലെ ഇവാഞ്ചല്‍ ചര്‍ച്ചിലെ പാസ്റ്റര്‍ സകാലിയ ഒരു തുറന്ന സുവിശേഷ യോഗം സംഘടിപ്പിച്ചിരുന്നു. മൂന്നു ദിവസത്തെ മീറ്റംഗില്‍ പങ്കെടുത്ത അബുമുസ ജൂണില്‍ ക്രിസ്തുവിനെ സ്വീകരിച്ചു.
തുടര്‍ന്ന് ചര്‍ച്ചില്‍ത്തന്നെ താമസിച്ചശേഷം ഓഗസ്റ്റ് 9-ന് വീട്ടിലേക്കു മടങ്ങി.
ഈ വിവരം അറിഞ്ഞ ഒരു ഇമാം അബുമൂസയുടെ മക്കളെ വിവരം അറിയിച്ചു. ബുദള്ള പിതാവിനോടു കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സത്യമാണെന്നറിഞ്ഞു. കോപാകുലനായ മകന്‍ വടികൊണ്ടി പിതാവിനെ അടിച്ചു.
അദ്ദേഹത്തിന്റെ മറ്റ് 4 ആണ്‍മക്കളും പിതാവിനെ തല്ലുന്നതില്‍ പങ്കു വഹിച്ചു. ഇസ്ളാം മതം ഉപേക്ഷിച്ച് കാഫര്‍ (അവിശ്വാസി) ആയിത്തീര്‍ന്ന പിതാവ് ഇനി ജീവിക്കാന്‍ അര്‍ഹനല്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു ഇത് എന്ന് സംഭവത്തില്‍ ദൃക്സാക്ഷിയായ ഒരു വ്യക്തി മറ്റ് ക്രിസ്ത്യാനികളോടു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ അബുമുസയെ ഇഗംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സുഖം പ്രാപിച്ചു വരുന്നു.

