13-ാമത് സംസ്ഥാന വനിതാ ക്യാമ്പ്
ചരല്‍ക്കുന്ന്: യൂണിയന് ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് 13-ാമത് സംസ്ഥാന വനിതാ ക്യാമ്പ് 2015 മെയ് 11,12,13 (തിങ്കള്‍, ചൊവ്വാ, ബുധന്‍ ) തീയതികളില്‍ ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യൂക്കേഷന്‍ ക്യാമ്പ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. രക്ഷാധികാരി റവ.തോമസ് ഫിലിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ക്യാമ്പിന്റെ വിവിധ സെക്ഷനുകളില്‍ ഡോ. ബി. വര്‍ഗീസ്, സഹോദരിമാരായ ഷീലാദാസ്, ജോയമ്മ വര്‍ഗീസ്, സോജി ദോഹ, ലില്ലിക്കുട്ടി ശാമുവേല്‍ , ജോളി താഴാംപള്ളം, മേഴ്സി തോമസ്, സൂസന് തോമസ് തുടങ്ങിയവര്‍ ശുശ്രൂഷിക്കും. ഗാനപരിശീലനം, ആരാധന, സാക്ഷ്യം, സന്ദേശം, കൌണ്സിലിംഗ്, ചര്‍ച്ച് വചനധ്യാനം തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ ക്യാമ്പില്‍ നടത്തപ്പെടും.
‘ഒരുക്കപ്പെട്ട കാന്ത’ (വെളിപ്പാട് 19:17) എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. സ്പിരിച്യുവല്‍ വെയ്വ്സ്, അടൂര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. ക്യാമ്പിലേക്ക് തിരുവല്ലായില്‍നിന്ന് പ്രത്യേക ബസ് ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പ് ഫീസ് 750 രൂപ. സഹോദരിമാരായ ലീലാമ്മ ശാമുവേല്‍ , പൊന്നമ്മ അലക്സാണ്ടര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഫോണ്‍ : 9446819544.

