ഇന്ത്യയ്ക്ക് സൂര്യപ്രകാശം കുറയുന്നു; കാലാവസ്ഥയ്ക്ക് ഭീഷണി

ഇന്ത്യയ്ക്ക് സൂര്യപ്രകാശം കുറയുന്നു; കാലാവസ്ഥയ്ക്ക് ഭീഷണി

Breaking News India

ഇന്ത്യയ്ക്ക് സൂര്യപ്രകാശം കുറയുന്നു; കാലാവസ്ഥയ്ക്ക് ഭീഷണി

ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളം സൂര്യപ്രകാശ സമയം ക്രമാനുഗതമായി കുറയുന്നുവെന്ന് ഗവേഷകര്‍. വായു മലിനീകരണവും മേഘങ്ങളുടെ അമിത രൂപീകരണവും മൂലമാണിതെന്നും ആകാശം മങ്ങുകയും വിളകള്‍ക്ക് ദോഷം ഭവിക്കുകയും രാജ്യത്തിന്റെ സൌരോര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് നയിക്കപ്പെടുന്നതെന്നും ഇതു സംബന്ധിച്ചു നടത്തിയ പഠനത്തില്‍ പറയുന്നു.

ബിഎച്ച്യു ഐഐടിഎം പൂനെ, ഐഎംഡി എന്നിവ സംയുക്തമായി നടത്തിയ പഠനത്തില്‍ 1988-നും 2018-നും ഇടയില്‍ 20 കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റാ വിശകലനം ചെയ്തു. ഇന്ത്യയിലുടനീളം വാര്‍ഷിക സൂര്യ പ്രകാശ സമയത്തില്‍ സ്ഥിരമായ കുറവ് കണ്ടെത്തി.

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും സ്ഥിരത കാണിക്കുന്നത്. തുടര്‍ച്ചയായ മേഘങ്ങളും വര്‍ദ്ധിച്ചു വരുന്ന എയ്റോസോള്‍ മലിനീകരണവും കാരണം ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സൂര്യപ്രകാശ സമയം മൂന്നു പതിറ്റാണ്ടുകളായി കുറഞ്ഞു വരികയാണ്.

വടക്കന്‍ സമതലങ്ങളില്‍ സൂര്യപ്രകാശം ഏറ്റവും വേഗത്തിലാണ് മങ്ങുന്നത്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ അസ്വസ്ഥതയുണ്ടാക്കുന്ന സൂചനയാണിതെന്ന് ഗവേഷക സംഘം ഇതിനെ കാണുന്നു.

എല്ലാ വര്‍ഷവും 13 മണിക്കൂര്‍ വരെ സൂര്യപ്രകാശം നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്. പടിഞ്ഞാറന്‍ തീരത്ത് 8.6 മണിക്കൂര്‍ വരെ കുറവ് സംഭവിക്കുന്നു.

വ്യവസായങ്ങള്‍, വാഹനങ്ങള്‍, വിളകള്‍ കത്തിക്കല്‍ എന്നിവയില്‍നിന്നുള്ള കട്ടിയുള്ള എയ്റോസോളുകളാണ് ഈ സൌരോര്‍ജ്ജ മങ്ങലിലേക്ക് എത്തിപ്പെടാനുള്ള കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

ഇത് സൂര്യപ്രകാശത്തെ തടയുകയും മണ്‍സൂണ്‍ മേഘാവരണത്തെ തീവ്രമാക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ എയ്റോസോള്‍ മലിനീകരണം ആഗോള ശരാശരിയുടെ ഇരട്ടിയാണ്. പഠന റിപ്പോര്‍ട്ട് നേച്ചേഴ്സ് സയന്റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.