പാക്കിസ്ഥാനില്‍ ഐ.എസ്. വെടിവെയ്പില്‍ 45 ഷിയാകള്‍ മരിച്ചു, ക്രൈസ്തവരേയും കൊല്ലുമെന്ന് ഭീഷണി

Breaking News Global Top News

പാക്കിസ്ഥാനില്‍ ഐ.എസ്. വെടിവെയ്പില്‍ 45 ഷിയാകള്‍ മരിച്ചു, ക്രൈസ്തവരേയും കൊല്ലുമെന്ന് ഭീഷണി
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ഐ.എസ്. നടത്തിയ വെടിവെയ്പില്‍ 45 ഷിയ മുസ്ളീങ്ങള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ഷിയാകളെ ഐ.എസ്. തോക്കുധാരികള്‍ ബസില്‍ കയിറി വെടിവെച്ചത്.

 

യാത്രക്കാരില്‍ 45 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായതായി പ്രൊവിന്‍ഷ്യല്‍ പോലീസ് ചീഫ് ഗുലാം ജമാലി പറഞ്ഞു. വെടിവെച്ചശേഷം അക്രമികള്‍ ഉച്ചത്തില്‍ അള്ളാഹുവിനെ സ്തുതിക്കുകയും തങ്ങള്‍ ’45 ദൈവിഷേധികളെ’ കൊന്നുവെന്നും ഇനി ഷിയാകളെയും ക്രൈസ്തവരേയും കൊല്ലുമെന്നും ഭീഷണി മുഴക്കുകയും ചെയ്തു.

 

ന്യൂനപക്ഷ വിഭാഗമായ ഷിയാകളെ പാക്കിസ്ഥാനില്‍ സുന്നി വിഭാഗത്തില്‍പ്പെട്ട ഭീകരര്‍ മുമ്പും കൊലപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ന്യൂനപക്ഷ വിഭാഗമായ നൂറുകണക്കിനു ക്രൈസ്തവരേയും സമാന രീതിയില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരെ ഇനിയും അക്രമങ്ങള്‍ നടക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് എല്ലാവരും ഭയപ്പെടുന്നു.

Leave a Reply

Your email address will not be published.