മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ തുല്യാവകാശം

Breaking News Global India

മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ തുല്യാവകാശം
ന്യൂഡല്‍ഹി: രക്ഷാകര്‍ത്തൃ നിയമങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കി.

 

രക്ഷിതാക്കള്‍ വിവാഹമോചനം നേടുന്നതോടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കുവാനും അവരുടെ ക്ഷേമം ഉറപ്പു വരുത്തുവാനും ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രക്ഷിതാവ് എന്ന നിലയില്‍ പിതാവിനൊപ്പം മാതാവിനും തുല്യ പങ്കാളിത്തം നല്‍കണം. വിവാഹമോചന കേസുകളില്‍ കുട്ടികളെ മാതാപിതാക്കളില്‍ ഒരാളുടെ സംരക്ഷണയില്‍ വിടുന്ന നിലവിലെ രീതിക്കു പകരം രണ്ടുപേര്‍ക്കും ഉത്തരവാദിത്വം നല്‍കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

 

വിവാഹ മോചന കേസുകളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കുട്ടികളാണെന്ന വസ്തുത ബോദ്ധ്യപ്പെട്ടതിനാലാണ് നിയമ കമ്മീഷന്റെ പുതിയ ശുപാര്‍ശ വന്നത്. രക്ഷിതാക്കള്‍ പിരിഞ്ഞാലും കുട്ടികളുടെ ഭാവി സുരക്ഷിതവും ഭദ്രവുമായിരിക്കണം. നിലവില്‍ മാതാപിതാക്കളില്‍ ആരുടെയെങ്കിലും കൂടെ കുട്ടിയെ വിടുന്നതാണ് പതിവ്.

 

രക്ഷിതാവ് എന്ന നിലയില്‍ മാതാവിനും പിതാവിനും തുല്യ ഉത്തരവാദിത്വം നല്‍കി കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കണം. ഇതിനായി 1956-ലെ ഹിന്ദു മൈനോറിട്ടി ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് നിയമം, 1890-ലെ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ് നിയമം എന്നിവയിലാണ് നിയമ കമ്മീഷന്‍ ഭേദഗതി ആവശ്യപ്പെടുന്നത്. കുട്ടിക്ക് പ്രായപൂര്‍ത്തി ആകും വരെയുള്ള ചെലവും ഇരുവരും വഹിക്കണം.

Leave a Reply

Your email address will not be published.