മഞ്ഞളിന് അര്‍ബുദം തടയുവാന്‍ ശേഷിയുണ്ടെന്ന് പഠനം
ഭൂമിക്കടിയിലെ പൊന്ന് എന്നറിയപ്പെടുന്ന മഞ്ഞളിന് അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ പോലും ചികിത്സിക്കാന്‍ കഴിവുണ്ടെന്ന് പുതിയ കണ്ടെത്തല്‍ .
രോഗപ്രതിരോധശേഷി നല്‍കുന്നതിലും, മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിലും മാത്രം മഞ്ഞളിന്റെ ഗുണം അനുഭവിച്ചറിഞ്ഞ നാം അതിന്റെ മറ്റൊരു ഔഷധഗുണംകൂടി തിരിച്ചറിഞ്ഞത് ചികിത്സാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കും. അമേരിക്കയിലെ എമോറ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് വായിലെയും ഗര്ഭാശയങ്ങളിലെയും അര്‍ബുദം തടയുന്നതിനും ഭേദമാക്കുന്നതിനും മഞ്ഞള്‍ ഉത്തമ ഔഷധം ആണെന്ന് തിരിച്ചറിഞ്ഞത്.
ഹ്യൂഷന്‍ പാപ്പി ലോമ (എച്ച്.പി.) വൈറസാണ് വായിലെയും ഗര്‍ഭാശയഗളത്തിലെയും അര്‍ബുദത്തിനു കാരണമാകുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്കുമിന് എന്ന ആന്റി ഓക്സിഡന്റിന് ഈ വൈറസിന്റെ പ്രവര്‍ത്തനം തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
മാത്രമല്ല, കുര്കുമിന് മറവിരോഗത്തിന്റെ സാദ്ധ്യതകള്‍ ഇല്ലാതാക്കുമെന്നും മെല്‍ബണിലെ മോനാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. പ്രഭാതഭക്ഷണത്തിനുമുമ്പ് ഒരു ഗ്രാം മഞ്ഞള്‍ കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുമെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

