ക്രിസ്തുവിശ്വാസത്തിന്റെപേരില്‍ സഹാദരി കൊല്ലപ്പെട്ട വേദനയില്‍ , ജീവനെ ഭയന്ന് സാദിയ
നെയ്റോബി: ഉഗാണ്ടയില്‍ മുസ്ളീങ്ങളായ രണ്ടു പെണ്‍കുട്ടികള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് പിതാവ് ഇമാം ഇരുവരയും ക്രൂരമായി മര്‍ദ്ദിച്ചു. മൂത്തകുട്ടി മരിച്ചു.
ഇളയകുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഉഗാണ്ടയിലെ കലിറോ ജില്ലയിലെ ബിട്ട മോസ്ക്കിന്റെ ഇമാമായ അബ്ദുള്ള അലിയാണ് തന്റെ മക്കളോട് ക്രൂരത കാട്ടിയത്. മൂത്തമകള്‍ നമുഗോണിയ ജാമിറ (15) ആണ് മരിച്ചത്. ഇളയകുട്ടി നൈഗഗ സായിദ (12) പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നു.
ഡിസംബര്‍ 11നായിരുന്നു സംഭവങ്ങളുടെ തുടക്കം. 7 മുതല്‍ 11 വരെ കലിറോയില്‍ നാകിബുങ്ങുലിയയില്‍ ബിട്ട ട്രെയ്ഡിംങ് സെന്ററില്‍വച്ച് ഒരു സുവിശേഷ യോഗം ക്രമീകരിക്കപ്പെട്ടു. ഈ യോഗങ്ങളില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും യോഗാവസാന ദിവസം രക്ഷിക്കപ്പെടുകയും ചെയ്തു. ഈ വിവരം വീട്ടില്‍ അറിഞ്ഞു. യോഗസ്ഥലത്തേക്ക് പിതാവ് അലി ദൂതുവാഹകരെ വിട്ടു കുട്ടികളെക്കുറിച്ചു വിവരം തിരക്കി.
അവര്‍ സംഭവം അറിയിച്ചു. തുടര്‍ന്നു ഒരു സംഘം ആളുകളെ വിട്ടു സുവിശേഷയേഗം ആക്രമിച്ചു. പിന്നീട് കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ കാത്തുനിന്ന പിതാവ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവശയായ ജാമിറ വീട്ടിനുള്ളില്‍ തളര്‍ന്നു വീണു. പിതാവ് ജാമിറയുടെ ദേഹത്ത് വെള്ളം തളിച്ചു അനക്കമില്ലെന്നു കണ്ടപ്പോള്‍ രക്ഷപെട്ടുപോയി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സായിദ തങ്ങളോട് സുവിശേഷം അറിയിച്ച പാസ്റ്ററുടെ വീട്ടിലെത്തി വിവരം പറഞ്ഞു.
പിറ്റേന്ന് പാസ്റ്ററും സഹപ്രവര്‍ത്തകരും വീട്ടിലെത്തിയപ്പോള്‍ ജാമിറ മരിച്ച വിവരം അറിഞ്ഞു. പോലീസ് കേസെടുത്തു. ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തിലാണ് കുട്ടികള്‍ മരിച്ചതെന്ന് പോലീസില്‍ വ്യാജമൊഴി നല്‍കിയും കൈക്കൂലി നല്‍കിയും ജാമ്യം നേടിയെടുത്തു. വീട്ടുകാരും ഇതിനെ അനുകൂലിച്ചു. എന്നാല്‍ ഭയം വിട്ടുമാറാതെ സായിദ ഇപ്പോഴും ആശുപത്രിയിലാണ്. പിതാവ് തന്നെയും വധിക്കുമെന്ന് ഭയന്ന് വീട്ടില്‍ പോകാതെ കഴിയുകയാണ്.

