ഞായറാഴ്ച ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം.

ഞായറാഴ്ച ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം.

Breaking News India

ഒഡിഷയില്‍ ഞായറാഴ്ച ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം.
കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയില്‍ ഞയറാഴ്ച സഭാ ആരാധനാ യോഗം നടക്കുന്നതിനിടെ ഒരു ഗോത്ര ഹിന്ദു ജനക്കൂട്ടം ആക്രമണം നടത്തി.

ഫെബ്രുവരി 22-ന് രാവിലെ 9 മണിയോടെ മയൂര്‍ഭഞ്ച് ജില്ലയിലെ ബദവാലിയുവ ഗ്രാമത്തിലുള്ള പാസ്റ്റര്‍ ജഗന്നാഥക്കയിറിന്റെ വീട്ടില്‍വച്ചു നടത്തപ്പെട്ട സഭാ ആരാധനാ യോഗത്തിലാണ് ആക്രമണം നടന്നത്.

വടികളുമായെത്തിയ 50-ഓളം വരുന്ന സംഘം തന്റെ വീട്ടിലേക്ക് ഇരച്ചു കയറിയതായി പറഞ്ഞു ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവരുടെ ദേവീദേവന്മാരെ അസന്തുഷ്ടരാക്കുന്നുവെന്ന് അവര്‍ ഞങ്ങളോടു പറഞ്ഞു. പ്രാര്‍ത്ഥനാ യോഗം നിറുത്തിവയ്ക്കണണെന്ന് ആവശ്യപ്പെട്ടു.

അവരില്‍ ചിലര്‍ മദ്യലഹരിയിലായിരുന്നുവെന്നും തോന്നുന്നു. ആള്‍ക്കൂട്ടം ആദ്യം ഭാര്യയെ ആക്രമിച്ചു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പാസ്റ്ററെയും ആക്രമിച്ചു നിലത്തേക്കു തള്ളിയിടുകയും ചവിട്ടുകയും ചെയ്തു.

ഇതില്‍ ഇടപെടാന്‍ ശ്രമിച്ച ഒരു വൃദ്ധ സ്ത്രീയ്ക്കു നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന്റെ വീഡിയോ ഇല്ലാതാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. പാസ്റ്റര്‍ പറഞ്ഞു.

പോലീസ് എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ വിളിച്ചുവെങ്കിലും അവര്‍ മറ്റൊരു തിരക്കിലാണെന്നു പറഞ്ഞു. അടുത്ത ദിവസം ഇതേ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ സഭയിലെ അംഗങ്ങളെ വ്യക്തിപരമായി സമീപിക്കുകയും യേശുവിനെ ആരാധിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഭിഷണി മുഴക്കുകയും ചെയ്തു.

പ്രദേശത്തെ വിശ്വാസികള്‍ ഭയപ്പാടിലാണ്. അവരില്‍ ചിലര്‍ സുരക്ഷയെ കരുതി വീടുവിട്ടുപോകാന്‍ ആലോചിക്കുന്നുവെന്നും യുണൈറ്റഡ് ബിലിവേഴ്സ് കൌണ്‍സില്‍ നെറ്റ്വര്‍ക്ക് ഇന്ത്യയുടെ തലവന്‍ ബിഷപ് പല്ലാബ് ലാമ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.