കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക്ക് വികസിപ്പിച്ചു
വാഷിംഗ്ടണ്‍ : കോവിഡ് 19 വൈറസിനു കാരണമായ സാര്‍സ് കോവ്-2 വൈറസിനെ നശിപ്പിക്കുന്ന എന്‍ 95 ഫേസ് മാസ്ക്ക് വികസിപ്പിച്ചു.
ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന മാസ്ക്കില് പ്ളാസ്റ്റിക് അംശങ്ങള്‍ കുറവാണെന്നും മാസ്ക്ക് വികസിപ്പിച്ച റിന്ഡെലര് പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഡ്മണ്ട് പലേമോ പറഞ്ഞു.
വായുവിലൂടെ പകരുന്ന അണുക്കളെ മാസ്ക്ക് തടയുമെന്നും വൈറസ് മാസ്ക്കുമായി സമ്പര്‍ക്കമുണ്ടാകുന്ന നിമിഷത്തില്‍ത്തന്നെ അത് കൊല്ലപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിശ്ചിത സമയം കഴിയുമ്പോള്‍ ഈ മാസ്ക്ക് ഉപേക്ഷിക്കേണ്ട, സ്വയം അണുവിമുക്തമാകും. അന്തരീക്ഷത്തിലെ എല്ലാ സൂഷ്മ ജീവികളില്‍നിന്നും സംരക്ഷണം നല്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണത്തിന്റെ ആദ്യ പടി എന്ന നിലയിലാണ് മാസ്ക്കിനെ കാണുന്നതെന്നും പലെമോ പറഞ്ഞു.
പ്ളാസ്റ്റിക് ഘടകവും എളുപ്പം രാസമാറ്റത്തിനു വിധേയമാകാത്തതുമായ പോളി പ്രൊപ്പലിന്‍ ഉപയോഗിച്ചാണ് മാസ്ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
രാസസംയുക്തമായ പോളിമര്‍ ആവരണമാണ് രോഗകാരിയായ സൂഷിമജീവികളെ പ്രതിരോധിക്കുന്നത്. ലളിതമായ രസതന്ത്രമാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.

