അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ

അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ

Breaking News USA

അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ

വാഷിംഗ്ടണ്‍ ‍: അമേരിക്കക്കാരില്‍ ദൈവവിശ്വാസം കുറയുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മെയ് മാസം 2 മുതല്‍ 22 വരെ നടത്തിയ ഗാലപ് പോള്‍ സര്‍വ്വേയില്‍ പങ്കെടുത്ത 81 ശതമാനം പേരും പ്രതികരിച്ചത് തങ്ങള്‍ വിശ്വാസികളാണെന്നാണ്.

എന്നാല്‍ 2017-ല്‍ നടത്തിയ സര്‍വ്വേയില്‍ ദൈവവിശ്വാസമുണ്ടെന്നു തുറന്നു പറഞ്ഞത് 87 ശതമാനം പേരായിരുന്നു. 1944 മുതല്‍ ഗാലപ് സര്‍വ്വേ നടത്തി വരുന്നുണ്ട്.

എന്നാല്‍ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദൈവവിശ്വാസികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

സുവിശേഷ വിഹിത സഭാ വിഭാഗങ്ങള്‍ക്കും കത്തോലിക്കാ സഭയ്ക്കും വലിയ സ്വാധീനമുള്ള യു.എസില്‍ നിരീശ്വരവാദികളുടെ എണ്ണം 19 ശതമാനമായി ഉയര്‍ന്നു എന്നതും ആശങ്കയോടെയാണ് കാണുന്നത്. 10 വര്‍ഷം മുമ്പ് നടത്തിയ സര്‍വ്വേയില്‍ 92 ശതമാനം പേരും ദൈവവിശ്വാസികളായിരുന്നു എന്നത് ഏറെ ചിന്തിപ്പിക്കുന്നതാണ്.

ചെറുപ്പക്കാരുടെയിടയില്‍ ദൈവവിശ്വാസത്തില്‍ കുത്തനെ ഇടിവുണ്ടായി എന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. ഇവര്‍ക്കിടയില്‍ 10 ശതമാനത്തിലേറെയാണ് കുറവുണ്ടായത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന യാഥാസ്ഥിതികര്‍ക്കിടയിലും വിവാഹിതര്‍ക്കിടയിലും ദൈവവിശ്വാസം കൂടുതലാണ്.

പുതിയ സര്‍വ്വേ ഫലത്തില്‍ ഇവരുടെ ശതമാനക്കണക്കുകളില്‍ വലിയ വ്യത്യാസമൊന്നുമില്ല. പുതിയ കണക്കുകള്‍ പ്രകാരം യു.എസിലെ 62 ശതമാനം ലിബറലുകള്‍ മാത്രമാണ് ദൈവവിശ്വാസികള്‍ ‍.

യുവാക്കളില്‍ 32 ശതമാനം പേരും നിരീശ്വര വാദികളാണ്. കണ്‍സര്‍വേറ്റീവുകളില്‍ 94 ശതമാനമാണ് വിശ്വാസികളുടെ എണ്ണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.