യേശുവിനെ സ്വീകരിച്ച യഹൂദന്മാരുടെ സ്ഥാപനമായ ശബത്തില്‍ തുറന്ന കഫെയ്ക്കെതിരെ പ്രതിഷേധം
യെരുശലേം: യെരുശലേമിന്റെ ഹൃദയ ഭാഗത്ത് ശബത്ത് ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച കഫെയ്ക്കെതിരെ തീവ്ര-യഥാസ്ഥിക യഹൂദന്മാരുടെ പ്രതിഷേധങ്ങള്‍ ശക്തമായി.
യെരുശലേമിലെ മിക്ക ബിസിനസുകളും ശബത്തില്‍ അടച്ചിട്ടിരിക്കുമ്പോള്‍ ഉടമസ്ഥരുടെ മതവിശ്വാസത്തിലെ പരിവര്‍ത്തനം മൂലമോ നഗരത്തിലെ മത സമൂഹങ്ങളോടുള്ള പരിഗണന കൊണ്ടോ തലസ്ഥാനത്തെ ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ മതേതര ജനതയെ സേവിക്കുന്ന നിരവധി കഫേകള്‍ പരമ്പരാഗതമായി തുറന്നിരിക്കുന്നു
കഫേ തീവ്ര യാഥാസ്ഥിക യഹൂദന്മാരുടെ പ്രതിഷേധങ്ങളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു.
എന്നാല്‍ യെരുശലേമിനു പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി പിന്തുണക്കാര്‍ കഫേയ്ക്കും ശബത്തില്‍ അത്തരം ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അവകാശത്തിനും പിന്തുണ അറിയിക്കാനും ഒത്തുകൂടുന്നത് പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങള്‍ പോലും സൃഷ്ടിക്കുന്നുണ്ട്.
പ്രതിഷേധ കേന്ദ്രമായ ഈ കഫേയ്ക്കു യേശുക്രിസ്തുവിനെ വാഗ്ദത്ത മശിഹായായി തിരിച്ചറിഞ്ഞ് രക്ഷകനും ദൈവവുമായി സ്വീകരിച്ച് ജീവിക്കുന്ന യഹൂദന്മാരില്‍നിന്നും പരിവര്‍ത്തനം ചെയ്ത മിശിയാനിക് ക്രൈസ്തവരുടെ കൂട്ടായ്മായ ജ്യൂസ് ഫോര്‍ ജീസസുമായും ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ അധികൃതര്‍ കണ്ടെത്തി.
യേശുവിനെ കൈക്കൊണ്ട യഹൂദന്മാരെ പാരമ്പര്യ യഹൂദര്‍ അംഗീകരിക്കുന്നില്ല. മതപരിവര്‍ത്തനം കഫേയുടെ പ്രാഥമിക ലക്ഷ്യമല്ലെന്ന് കഫേയുടെ മാനേജര്‍ യോയല്‍ ബെന്‍ ഡേവിഡ് പറഞ്ഞു.

