ബിന്‍ ലാദനെ പ്രശംസിച്ച പാക്കിസ്ഥാന്‍ മുസ്ളീം പുരോഹിതന്റെ അവാര്‍ഡ് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് പിന്‍വലിച്ചു

ബിന്‍ ലാദനെ പ്രശംസിച്ച പാക്കിസ്ഥാന്‍ മുസ്ളീം പുരോഹിതന്റെ അവാര്‍ഡ് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് പിന്‍വലിച്ചു

Breaking News Europe

ബിന്‍ ലാദനെ പ്രശംസിച്ച പാക്കിസ്ഥാന്‍ മുസ്ളീം പുരോഹിതന്റെ അവാര്‍ഡ് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് പിന്‍വലിച്ചു

ലണ്ടന്‍: ഒസാമ ബിന്‍ലാദനെ പ്രശംസിച്ചുകൊണ്ട് പാക്കിസ്ഥാനിലെ ഒരു മുസ്ളീം പുരോഹിതന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടുത്തിടെ വീണ്ടും പുറത്തുവന്നതിനെത്തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് അദ്ദേഹത്തിനു നല്‍കിയ ഇന്റര്‍ ഫെയ്ത്ത് അവാര്‍ഡ് പിന്‍വലിച്ചു.

9/11 ഭീകരാക്രമണത്തിന്റെ 25-മത്തെ വാര്‍ഷിക ദിനത്തില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ ഔദ്യോഗിക വസതിയായ ലാംബെത്തി പാലസ് സെപ്റ്റംബര്‍ 11-ന് പാക്കിസ്ഥാനിലെ മുസ്ളീം പുരോഹിതനായ മൌലാന ഹാഫിസ് മുഹമ്മദ് താഹിര്‍ മെഹ്ദാദ് അഷ്റഫിനു നല്‍കിയ ഹാബര്‍ട്ട് വാള്‍ട്ടര്‍ അവാര്‍ഡാണ് റദ്ദാക്കിയത്.

പാക്കിസ്ഥാനിലെ മതന്യൂന പക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യത്തെ ക്രിസ്ത്യന്‍ ജനതയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് പേരുകേട്ട അഷ്റഫിന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ് സാറാ മുല്ലള്ളിയാണ് അവാര്‍ഡ് നല്‍കിയത്.

ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട്, ആഗോള ആംഗ്ളിക്കന്‍ കൂട്ടായ്മ അല്ലെങ്കില്‍ സമൂഹം എന്നിവയ്ക്ക് നല്‍കിയ അസാധാരണ സംഭാവനകളെ അംഗീകരിച്ച് നല്‍കുന്ന ലാംബെത്ത് അവാര്‍ഡ് എന്ന ബഹുമതി ലഭിച്ച 27 വ്യക്തികളില്‍ ഒരാളായിരുന്നു അഷ്റഫി.

കഴിഞ്ഞ വെള്ളിയാഴ്ച ലാംബെത്ത് പാലസിലെ ഗ്രേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മറ്റ് ബഹുമതി ജേതാക്കള്‍ക്കൊപ്പം അഷ്റഫിയും അവാര്‍ഡ് ഏറ്റുവാങ്ങി.

2007-ല്‍ 9/11 ആക്രമണത്തിനു ഉത്തരവാദിയായ ഭീകര സംഘടനയായ അല്‍ഖ്വയ്ദാ നേതാവ് ഒസാമ ബിന്‍ ലാദനെ പ്രശംസിച്ചതായും അദ്ദേഹം റഷ്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരെ ഇസ്ളാമിനുവേണ്ടി പോരാടിയിരുന്ന ഒരാളാണെന്നും അദ്ദേഹത്തിനു ദൈവത്തിന്റെ വാള്‍ എന്ന പദവി നല്‍കുമായിരുന്നുവെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അവാര്‍ഡ് പിന്‍വലിക്കല്‍.

ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ റൈവിന്‍ഡ് രൂപതയുടെ ബിഷപ്പായ ആസാദ് മാര്‍ഷലയാണ് അഷറഫിയെ അവാര്‍ഡിനായി നിര്‍ദ്ദേശിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാനിലുള്‍പ്പെടെയുള്ള ക്രൈസ്തവ നേതാക്കളും പ്രമുഖരും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.