യിസ്രായേല്‍ തങ്ങളുടെ ബൈബിള്‍ ഹൃദയ ഭൂമിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക്

യിസ്രായേല്‍ തങ്ങളുടെ ബൈബിള്‍ ഹൃദയ ഭൂമിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക്

Breaking News Europe

യിസ്രായേല്‍ തങ്ങളുടെ ബൈബിള്‍ ഹൃദയ ഭൂമിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക്

ടെല്‍ അവീവ്: യിസ്രായേല്‍ കഴിഞ്ഞ ദിവസം അതിന്റെ ചരിത്രത്തിലെ പുതിയൊരു ഏടിലേക്കു വഴിതുറക്കുന്ന ഒരു നിര്‍ണ്ണായക നീക്കത്തിനു സാക്ഷ്യം വഹിച്ചു.

യിസ്രായേല്‍ ദേശത്തിലെ ചരിത്ര പ്രാധാന്യമുള്ള ചില സ്ഥലങ്ങള്‍ക്കുകൂടീ രാഷ്ട്രത്തിന്റെ പ്രതീകാത്മക അവകാശങ്ങള്‍ സ്ഥിരീകരിക്കുന്ന ഒരു പ്രമേയം പാസ്സാക്കി.

അതില്‍ പ്രത്യേകിച്ച് വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന ബൈബിള്‍ പ്രാധാന്യമുള്ള പ്രദേശങ്ങളായ യഹൂദ, ശമര്യ, യോര്‍ദ്ദാന്‍ താഴ്വര എന്നിവയ്ക്കു പ്രാധാന്യം നല്‍കി.

യിസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ 71 പേര്‍ പിന്തുണച്ചു. 13 പേര്‍ മാത്രമാണ് എതിര്‍ത്തത്. ഇതൊരു പ്രമേയമാണ്, നിയമ നിര്‍മ്മാണമല്ല എന്ന് യിസ്രായേല്‍ ഗൈസിലെ ലൂക്ക് ഹില്‍ട്ടന്‍ പറഞ്ഞു.

യിസ്രായേലിന്റെ ഭൂമിയോടുള്ള സ്വാഭാവികവും ചരിത്രപരവുമായ അവകാശം സ്ഥിരീകരിക്കുന്ന ഒരു ഔപചാരിക പ്രഖ്യാപനമാണ് ഈ പ്രമേയം.

യഹൂദ, ശമര്യ, യോര്‍ദ്ദാന്‍ താഴ്വര എന്നിവിടങ്ങളിലെ എല്ലാ രൂപങ്ങളിലുമുള്ള യഹൂദ സമൂഹങ്ങളുടെ എല്ലാ മേഖലകളില്‍ നിയമം, അധികാരപരിധി, ഭരണം എന്നിവയുള്‍പ്പെടെ യിസ്രായേലിന്റെ പരമാധികാരം വ്യാപിപ്പിക്കാന്‍ ഉടനടി നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആഹ്വാനം ചെയ്യുന്നു. ഈ പ്രദേശങ്ങളില്‍ 7,00,000 ലക്ഷം യഹൂദര്‍ താമസിക്കുന്നു.

1948 മുതല്‍ 1967 വരെ യോര്‍ദ്ദാന്‍, കിഴക്കന്‍ യെരുശലേം, യഹൂദ, ശമര്യ എന്നിവ നിയന്ത്രിച്ചു. പക്ഷെ ഈ പ്രദേശത്തെ നിക്ഷേപം നടത്തിയില്ല.

അത് വളറെ ദരിദ്രവും ശ്രദ്ധിക്കപ്പെടാത്തതുമായ പ്രദേശങ്ങളായി മാറി. 1967-ല്‍ യിസ്രായേല്‍ ഭൂമി മോചിപ്പിച്ച ശേഷം വൈദ്യുതി, വെള്ളം, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ കൊണ്ടുവന്നു.

എന്നാല്‍ യിസ്രായേലിനു പരമാധികാര നിയമം ഇതുവരെ പ്രയോഗിച്ചിട്ടില്ലായിരുന്നു. പലസ്തീന്‍ അതോറിട്ടിക്കായിരുന്നു ഇവിടത്തെ നിയന്ത്രണങ്ങള്‍.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ യിസ്രായേലിനു 2023 ഒക്ടോബര്‍ 7-നുണ്ടായ ഹമാസ് ആക്രമണം വലിയ ഗുണം തന്നെയാണ് ഉണ്ടാക്കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.