വിശ്വാസത്തിന്റെ പേരില്‍ 600 ക്രൈസ്തവര്‍ എറിത്രയന്‍ ജയിലുകളില്‍ പീഢനം സഹിക്കുന്നു.

വിശ്വാസത്തിന്റെ പേരില്‍ 600 ക്രൈസ്തവര്‍ എറിത്രയന്‍ ജയിലുകളില്‍ പീഢനം സഹിക്കുന്നു.

Africa Breaking News Uncategorized

വിശ്വാസത്തിന്റെ പേരില്‍ 600 ക്രൈസ്തവര്‍ എറിത്രയന്‍ ജയിലുകളില്‍ പീഢനം സഹിക്കുന്നു.
ആഫ്രിക്കയിലെ ‘വടക്കന്‍ കൊറിയ’ എന്ന പേരിലാണ് ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയെ വിശേഷിപ്പിക്കുന്നത്.

യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിലും സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പേരിലും ഇരുണ്ട രാഷ്ട്രമായ എറിത്രിയയുടെ ജയിലുകളില്‍ നരകതുല്യമായ ജീവിതം നയിക്കുന്നത് 600 ലധികം ക്രൈസ്തവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇവരെ എന്തിനു അറസ്റ്റു ചെയ്തു, കുറ്റം ഏത് എന്നോ വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്കുവേണ്ടി വാദിക്കാന്‍ അഭിഭാഷകരെപ്പോലും അനുവദിക്കാതെവണ്ണം അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

നിരപരാധികളായ വിശ്വാസികളെയാണ് അടുത്തിടെ ജയിലില്‍നിന്നും വിട്ടയച്ചത് എന്ന് വിശ്വാസികള്‍ വെളിപ്പെടുത്തുന്നു. വിവിധ സെല്ലുകളില്‍ കൂട്ടത്തോടെ നീതിക്കായി കാത്തു കിടക്കുകയാണ് വിശ്വാസികള്‍ ‍. വിവിധ സ്ഥലങ്ങളില്‍നിന്നും അധികാരികള്‍ പിടികൂടിയവരാണ് ഈ ക്രൈസ്തവര്‍ .

ഇവര്‍ രഹസ്യമായി സഭാ ആരാധനകളും പ്രാര്‍ത്ഥനാ കൂട്ടങ്ങളും നടത്തിയതിന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അറസ്റ്റിലായവരുമുണ്ട്.

വിചരണപോലും ചെയ്യാതെ തടവറകളില്‍ പീഢനങ്ങള്‍ സഹിച്ചു കഴിയുന്ന ഈ ദൈവമക്കളെയോര്‍ത്ത് നമുക്കു പ്രാര്‍ത്ഥിക്കാം.