ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

Breaking News Europe Top News

ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

കെയ്റോ: യുദ്ധാനന്തരം തകര്‍ന്നു തരിപ്പണണായ ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍.

ഫ്രാന്‍സ്, ജര്‍മ്മിനി, ഇറ്റലി, യു.കെ. എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസാവനയിലൂടെയാണ് പിന്തുണ അറിയിച്ചത്.

അഞ്ച് വര്‍ഷം കൊണ്ട് മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതി യഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

ഈജിപ്റ്റ് ആവിഷ്ക്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ആഴ്ച കെയ്റോയില്‍ ഉച്ചകോടിക്കിടെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

യുദ്ധാനന്തരം ഗാസയെ യിസ്രായേല്‍ തങ്ങള്‍ക്ക് നല്‍കുമെന്നും ഗാസയെ ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റിയശേഷമായിരിക്കും പുനര്‍ നിര്‍മ്മാണമെന്ന ട്രംപിന്റെ പ്രസ്താവനയെ അറബ് രാജ്യങ്ങളും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും എതിര്‍ത്തിരുന്നു.

തുടര്‍ന്നാണ് ബദല്‍ മാര്‍ഗ്ഗവുമായി ഈജിപ്റ്റ് രംഗത്തു വന്നത്. പദ്ധതിയെ യിസ്രായേലും യു.എസും തള്ളിപ്പറഞ്ഞിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.